All India People's Science Network (AISPN) തമിഴ്നാട് സയൻസ് ഫോറ ത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര സംഘടനകളിലെ (BGVS, KSSP) എലിമെൻ്ററി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി 2018 ഡിസംബർ 28, 29, 30 തിയതികളിലായി മധുരയിലെ മാന്നാർ തിരുമെയ് നായ്ക്കർ കോളേജിൽ സംഘടിപ്പിച്ച ശാസത്രം & ബാല്യം ആസ്വദിക്കൽ - ദേശീയ ശാസ്ത്രോത്സവത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധീകരിച്ച് 5 ബാലവേദി കൂട്ടുകാരും 2 ഗൈഡ്/ അധ്യാപകർ - പ്രവർത്തകരും പങ്കെടുത്തു. വിനോദത്തോടൊപ്പം വിജ്ഞാനം പ്രദാനം ചെയ്യും വിധം വേണ്ട മുന്നൊരുക്കത്തോടെ ക്രമീകരിച്ച വിവിധ പരിപാടികൾ എല്ലാവർക്കും അനുഭവേദ്യമായി. വിവിധ സംസ്ഥാനങ്ങൾ - വസ്ത്രധാരണം, ഭാഷ, സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, സാംസ്ക്കാരിക / കലാ മേഖലകൾ തുടങ്ങീ വൈവിധ്യങ്ങൾ ആതിഥേയരുമായുള്ള സഹവാസവും കൂടിച്ചേരലും വളരെ ഹൃദ്യമായി. നാനാത്വത്തിലെ ഏകത്വം വളരെ പ്രകടമായിരുന്ന അന്തർ സംസ്ഥാന ശാസ്ത്രോത്സവം 2018 വേറിട്ട അനുഭവം പ്രദാനം ചെയ്തു എന്നത്എടുത്തു പറയേണ്ട ഒന്നാണ്. ആദ്യ രണ്ടു ദിനങ്ങളിൽ 1) Light & life - Light & Shades and Light ...
എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് 'മുളന്തുരുത്തി' വളരെ പ്രഗത്ഭരും പ്രശസ്തരും പ്രവർത്തിച്ചു കടന്നുപോയ വഴികളിലൂടെയാണ് യൂണിറ്റ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മുളന്തുരുത്തി പ്രദേശത്തിലെ പല വികസന - സാംസ്കാരിക പ്രവർത്തനങ്ങളിലും പരിഷത്തിന്റെ നിലപാടുകൾ ഉയർത്തിപിടിച്ചുകൊണ്ട് ഇടപെടാൻ മുളന്തുരുത്തി മേഖല കമ്മിറ്റിയ്ക്കൊപ്പം യൂണിറ്റും പരിശ്രമിക്കുന്നു.