Skip to main content

Posts

Showing posts from July 1, 2018

ശാസ്ത്ര-സാഹിത്യ പരിഷത്ത് അംഗത്വം പുതുക്കൽ

അംഗത്വം പുതുക്കൽ ജൂൺ മാസത്തിൽ തന്നെ പൂർത്തിയാക്കുവാൻ സാധിച്ചു.  നമ്മുടെ യൂണിൽ 36 അംഗങ്ങളാണ് നിലവിൽ ഉണ്ടായിരുന്നത്. അതിൽ 1 അംഗം പുതുക്കിയില്ല, ബാക്കി 35 അംഗങ്ങൾ അംഗത്വം പുതുക്കുകയും പുതുതായി 5 അംഗങ്ങൾ ചേരുകയും ഉണ്ടായി   

ചാന്ദ്രദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട മുന്നൊരുക്കം

നമ്മുടെ യൂണിറ്റിൽ നിന്നും ബാലവേദി കൺവീനർ പ്രദീപും വിദ്യാഭ്യാസ വിഷയസമിതി കൺവീനർ അജിതയും ചാന്ദ്ര ദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട മുന്നൊരുക്ക പരിശീലന പരിപാടികളിൽ ജില്ലാതലത്തിൽ സംബന്ധിച്ച് വരുന്നു. മേഖല തലത്തിൽ ചാന്ദ്ര ദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട പരിശീലനം ഒരുക്കുന്നതിൽ മേഖല സെക്രട്ടറി കെ.എൻ.സുരേഷിനൊപ്പം  ഇരുവരും പിന്തുണയും സഹായവും നൽകിവരുന്നു 

മുളന്തുരുത്തി മേഖല കൺവെൻഷൻ 2018

മുളന്തുരുത്തി മേഖല കൺവെൻഷൻ ജൂൺ 17, ഞായറാഴ്ച മുളന്തുരുത്തി ഗവ ഹൈ സ്‌കൂളിൽ വച്ച് നടക്കുകയുണ്ടായി. മുളന്തുരുത്തി യൂണിറ്റാണ് മേഖല കൺവേഷന് ആദിദേയത്വംഅരുളിയത്.    യൂണിറ്റിൽ നിന്നും താഴെപറയുന്ന 8 അംഗങ്ങൾ മേഖല കൺവെൻഷനിൽ പങ്കെടുത്തു: കെ എൻ സുരേഷ്  പ്രൊഫ എം വി  ഗോപാലകൃഷ്ണൻ  ബി വി മുരളി  ജോസി വർക്കി  ബിമൽ  പ്രദീപ് കുമാർ  രാജലക്ഷ്മി റെജി  അജിത കെ എ  കൺവെൻഷന് വേണ്ട ഉച്ചഭക്ഷണം യൂണിറ്റംഗം രാമചന്ദ്രന്റെ വീട്ടിലാണ് തയ്യാറാക്കിയത്  

കേരള പഠനം - 2 പൂർത്തിയാക്കി

കേരള പഠനം പൂർത്തിയാക്കി : മുളന്തുരുത്തി യൂണിറ്റിന് കീഴിൽ വരുന്ന രണ്ടു വീടുകളിലാണ് കേരള പഠനം നടത്തേണ്ടിയിരുന്നത്. ഒരു കുടുംബത്തോടൊപ്പം 3 മുതൽ 4 മണിക്കൂർ വരെ ചെലവൊഴിച്ചാണ് സർവ്വേ പൂർത്തിയാക്കുക. വീട്ടിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സർവ്വേ പൂർത്തീകരിക്കാൻ സാധിച്ചത് നമ്മുടെ യൂണിറ്റിന്റെ നേട്ടമാണ്. സർവേ സമയബന്ധിതമായി തീർക്കാൻ സഹകരിച്ച ടീം - കെ.എൻ സുരേഷ്, ബി. വി മുരളി, സിന്ധു എം.ആർ, അജിത കെ.എ, പി.കെ രഞ്ചൻ & ജോസി വർക്കി