Skip to main content

Posts

Showing posts from December, 2018

ഭൂതക്കണ്ണാടി - മുളന്തുരുത്തി മേഖല യുവസംഗമം

"ഭൂതക്കണ്ണാടി" -മുളന്തുരുത്തി മേഖല യുവസംഗമം- മുളന്തുരുത്തി മേഖല യുവസംഗമം ഭൂതക്കണ്ണാടി തുരുത്തിക്കര റൂറൽ സയൻസ്  & ടെക്നോളജി സെന്ററിൽ വെച്ച് 18 - 11 -18 തീയതിയില്‍ നടന്നു. യുവസമിതി ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിലാഷ് അനിരുദ്ധന്‍, അനൂപ് വി എ , മനു ജെയിംസ് എന്നിവർ നേതൃത്വം നൽകി . രാവിലെ 10 മണിയോടു കൂടി തുടങ്ങിയ സംഗമത്തിൽ മേഖലയുടെ വിവിധ യൂണിറ്റുകളിൽ നിന്നും 20 യുവസമിതി കൂട്ടുകാരും പത്തോളം പരിഷത്ത് പ്രവർത്തകരും പങ്കാളികളായി. പരിഷത്ത് മേഖലാ പ്രതിനിധി പി കെ രഞ്ജൻ , കെ എൻ സുരേഷ് ( പരിഷത്ത് മേഖലാ സെക്രട്ടറി ) , ജോസി വർക്കി (മുളന്തുരുത്തി യൂണിറ്റ് സെക്രട്ടറി), ശ്രീധരൻ ( റൂറൽ സയൻസ് സെൻറർ അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംസാരിച്ചു.  വിവിധ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ചുള്ള  ചർച്ചകളും , ചേക്കുട്ടി പാട്ടും, കളികളും, ചെറു നാടകങ്ങളുമായി യുവസമിതി കൂട്ടുകാർ സംഗമം ജീവസ്സുറ്റതാക്കി. ഉച്ചയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ യുവസമിതി മേഖല കമ്മിറ്റി തിരഞ്ഞെടുത്തു. സെക്രട്ടറി - ജിതിൻ ജയിംസ് പ്രസിഡന്റ് -  ജിഷ ഗോപി ജോയിന്റ് സെക്രട്ടറി - അതുല്യ കെ.എസ് വൈസ് പ്രസിഡന്റ് - ശരൺ ജിത്ത്

യുവസംഗമവും യുവ സമിതി യൂണിറ്റ് രൂപികരണവും:

യുവസംഗമവും യുവ സമിതി യൂണിറ്റ് രൂപികരണവും: ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ മുളന്തുരുത്തി യൂണിറ്റ് രൂപീകരണവും യുവസംഗമവും പെരുമ്പിള്ളി അംഗനവാടിയിൽ വച്ച് നടന്നു. യുവസമിതി മേഖല പ്രസിഡണ്ട് ജിഷ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പരിഷത്ത് മുളന്തുരുത്തി മേഖല പ്രസിഡണ്ട് ശ്രീമതി  എ ഡി യമുന യുവസംഗമം  ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗവും ശാസ്ത്രഗതി മാസിക  ചീഫ് എഡിറ്ററുമായ  ശ്രീ  പി എ തങ്കച്ചൻ 'യുവജനങ്ങളും ശാസ്ത്രബോധവും' എന്നവിഷയത്തിൽ  ക്‌ളാസ് എടുത്തു. യുവസമിതി സംസ്ഥാനകമ്മിറ്റി അംഗം ജിബിൻ ടി, മേഖല സെക്രട്ടറി,  ജിതിൻ ജെയിംസ്,  അജിത കെ എ (വിദ്യാഭാസ വിഷയസമിതി കൺവീനർ)  , അതുല്യ കെ എസ് (മേഖല ജോയിന്റ് സെക്രട്ടറി) , ശരൺ ജിത്ത് (മേഖല വൈസ് പ്രസിഡണ്ട്)  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആര്യ ബിനു  (പ്രസിഡന്റ്), സിദ്ധാർഥ്  (വൈസ് പ്രസിഡന്റ്), കൃഷ്ണ സഞ്ജയ്  (സെക്രട്ടറി), അപർണ  (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികള്‍ ആയി യുവസമിതി മുളന്തുരുത്തി യൂണിറ്റ്  കമ്മിറ്റി രൂപീകരിച്ചു പുതിയ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടു.  ശാസ്ത്രവിജ്ഞാനത്തിലൂന്നി,  പ്രദേശത്തെ യുവാക്കളുടെ വ്യക്തിത്വ

അന്തർജില്ല ബാലോത്സവം 2018 - പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ, തൊടുപുഴ

ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ കേരള ശാസത്ര സാഹിത്യ പരിഷത്ത്, എറണാകുളം അന്തർജില്ല ബാലോത്സവം 2018 ൽ പങ്കെടുക്കാനായത് വളരെ വേറിട്ട ആസ്വാദ്യമായ ഒരു അനുഭവമായി. നമ്മുടെ പെരുമ്പിള്ളി യൂറിക്ക ബാലവേദിയിൽ നിന്നും ആവണി. എസ് (വൈസ് പ്രസിഡന്റ് ), ഇമ്മാനുവൽ ജോസഫ്  (ജോ. സെക്രട്ടറി) ആശിഷ് സുധീർ (ട്രഷറർ) എന്നീ കൂട്ടുകാരുമൊത്താണ് ഞങ്ങൾ യാത്രയായത്. നവംബർ 3ന് രാവിലെ 6. മണിക്ക് പുറപ്പെട്ട് 4ന് വൈകിട്ട് 6 മണിക്ക് ഞങ്ങൾ തിരികെ എത്തി. എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും  പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി  അവതരിപ്പിക്കു