Skip to main content

Posts

Showing posts from July, 2018

മുളന്തുരുത്തി യൂണിറ്റ് കമ്മിറ്റി മീറ്റിങ് - 31/07/2018

മുളന്തുരുത്തി യൂണിറ്റ് കമ്മിറ്റി മീറ്റിങ് ഇന്ന് [31/07/2018] വൈകിട്ട് 6 മണിക്ക് പരിഷദ് ഭവനിൽ വച്ച് കൂടുകയുണ്ടായി താഴെപറയുന്ന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു പ്രൊഫ എം വി ഗോപാലകൃഷ്ണൻ  ബി വി മുരളി  ജോസി വർക്കി  കെ എൻ സുരേഷ്  പങ്കെടുക്കാതിരുന്നവർ രാജേഷ്  രാജി റെജി  അജിത കെ എ  രാമചന്ദ്രൻ  ചർച്ചകളും തീരുമാനങ്ങളും  അംഗത്വം പുതുക്കലും പുതിയ അംഗങ്ങളെ ചേർക്കലും പൂർത്തിയാക്കി  മാസിക പ്രചാരണം ത്വരിതഗതിയിൽ നടക്കുന്നു. മഴ മൂലം കുറച്ച് ദിവസങ്ങൾ നഷ്ടപെട്ടുവെങ്കിലും മുളന്തുരുത്തി യൂണിറ്റ് ഇതുവരെ 80 മാസിക ചേർത്തുകഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ 150 എണ്ണം എത്തിക്കാൻ കഴിയും എന്ന് വിലയിരുത്തി  ബാലവേദി രൂപീകരണം - പെരുമ്പിള്ളി കേന്ദ്രീകരിച്ച് ബാലവേദി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിന്റെ ഒരു ആലോചനയോഗം 22 / 07 / 18 ഞായറാഴ്ച പെരുമ്പിള്ളി അംഗനവാടിയിൽ ചേരുകയുണ്ടായി. അജിത കെ എ, ഗിരിജ ശിവരാജൻ, രാജി റെജി  എന്നിവരുടെ നേതൃത്വത്തിൽ, 20 പരം കുട്ടികളും കുറച്ചു അമ്മമാരും ഈ ആലോചന യോഗത്തിൽ പങ്കെടുത്തു  ഇതിന്റെ തുടർച്ചയായി 12 / 08 / 18 ഞായറാഴ്ച പെരുമ്പിള്ളി ബാലവേദിയുടെ ഔദ്യോഗിക ഉദ്‌ഘാടനവ

യൂണിറ്റ് കണക്കുകൾ - 1

യൂണിറ്റ് കണക്കുകൾ - 1  മേഖല കൺവെൻഷൻ [17/06/2018] ഉച്ചഭക്ഷണം - 627 ചായ + കടി - 1100 യൂണിറ്റ് പൊതുയോഗം [01/07/2018] ചായ + കടി - 465 അംഗങ്ങളുടെ ശ്രദ്ധയ്ക്ക്:  എല്ലാ അംഗങ്ങളും 10 രൂപ നല്കി അംഗത്വം പുതുക്കേണ്ടതാണ്  പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ 10 + 1 അംഗത്വ ഫീസ് ആണ് ഈടാക്കേണ്ടത്  എല്ലാ അംഗങ്ങളും ഒരു മാസികയെങ്കിലും [യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി] നിർബന്ധമായും വരിക്കാരാകണം  എല്ലാ അംഗങ്ങളും ഒരു മാസിക വരിക്കാരനെ കണ്ടെത്തുവാൻ ശ്രമിക്കുമല്ലോ  പുസ്തക പ്രചാരണത്തിലൂടെ യൂണിറ്റിന് ആവശ്യമായ സാമ്പത്തികം കണ്ടുത്തുവാൻ ശ്രമിക്കുക  പ്രീ പുബ്ലിക്കേഷൻ / പുസ്തകസഞ്ചി, കുട്ടികളുടെ പുസ്തകങ്ങൾ ഇവയിലേതെങ്കിലും വില്പന നടത്തി യൂണിറ്റിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്തുവാൻ സാധിക്കും  സമ്മത ഉത്പന്നങ്ങൾ [സോപ്പ്, അലക്കുപൊടി, ഹാൻഡ് വാഷ് മുതലായവ] സ്വന്തം വീട്ടാവശ്യത്തിന് ഓരോ മാസവും ഭവനിൽ നിന്നും വാങ്ങിക്കുന്നതുവഴി യൂണിറ്റിന് സാമ്പത്തീക സഹായം ചെയ്യാം  ചൂടാറാപ്പെട്ടി, കിച്ചൻ ബിൻ, ബയോ ബിൻ ഇവ പ്രചരിപ്പിച്ചും യൂണിറ്റിന് സാമ്പത്തീക സഹായം നൽകാം         

ലോക പരിസ്ഥിതി ദിനം [ജൂൺ 5]

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, മുളന്തുരുത്തി യൂണിറ്റ് മാതൃകാപരമായി ആചരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം "പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക" എന്നതായിരുന്നല്ലോ. മുളന്തുരുത്തി യൂണിറ്റ് പരിധിയിൽ വരുന്ന 10 ഓളം സ്‌കൂളുകളിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനാവശ്യമായ കൊട്ടകൾ നൽകിക്കൊണ്ടാണ് ഇത്തവണ നാം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്. ഓരോ മാസവും ഈ കൊട്ടകളിൽ നിറയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുകയും അതിന്റെ അളവും മലിനീകരണത്തിന്റെ വ്യാപ്തിയും തീവ്രതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്‌ഷ്യം ആണ് നമ്മുടെ മുന്നിലുള്ളത്. നമുക്കറിയാം ഓരോ ദിനവും ലക്ഷക്കണക്കിന് പ്ലാസ്റ്റിക് പേനകളാണ് ഉപയോഗശേഷം വിദ്യാലയമുറ്റങ്ങളിൽ വലിച്ചെറിയപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു നാം ബോധവാന്മാരല്ല. നാം മലിനമാക്കുന്ന നമ്മുടെ വാസസ്ഥലം, അതിന്റെ അളവ് അറിയുന്നത് നമുക്ക് തന്നെ ഒരു സ്വയം ബോധവൽക്കരണമാകും, അതിനുള്ള ശ്രമമാണ് ഈ പ്ലാസ്റ്റിക് പേന സംഭരണ ബിൻ!!

മുളന്തുരുത്തി യൂണിറ്റ് പൊതുയോഗം നടത്തി.

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുളന്തുരുത്തി യൂണിറ്റ് പൊതുയോഗം ജൂലൈ 1, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ 5 മണിവരെ മുളന്തുരുത്തി ഗവ ഹൈസ്കൂളിൽ വച്ച്  നടക്കുകയുണ്ടായി . 18 അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ശ്രീ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു, യൂണിറ്റ് സെക്രട്ടറി ശ്രീ.ജോസി വർക്കി യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് മേഖല കമ്മിറ്റിയംഗം ശ്രീ.പി കെ രഞ്ജൻ ജില്ലാ -സംസ്ഥാന വാർഷീക അവലോകനവും മേഖല സെക്രട്ടറി ശ്രീ.കെ എൻ സുരേഷ് ഭാവിപരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. ബാലവേദിയുടെ പ്രവർത്തന സാധ്യതകളെക്കുറിച്ച് ശ്രീ.പ്രദീപ് കുമാറും ചന്ദ്രദിനം, വിജ്ഞാനോത്സവം പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ചു ശ്രീമതി അജിത കെ എ യും ക്ലസ്സെടുക്കുകയുണ്ടായി. എല്ലാ അംഗങ്ങളും തുടർന്ന് നടന്ന ചർച്ചയിൽ സജീവമായി പങ്കെടുത്ത് സംസാരിച്ചു. മുളന്തുരുത്തി യൂണിറ്റിലെ ആദ്യകലാപ്രവർത്തനും ദീർഘ കാലം യൂണിറ്റ് സെക്രട്ടറി ആയി പ്രവർത്തിക്കുകയും ചെയ്ത ശ്രീ സത്യൻ തന്റെ പഴയകാല പരിഷത് ഓർമ്മകൾ പങ്കുവയ്ക്കുകയും പരിഷത് ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് മുഴുവൻ പ്രവർത്തകർക്കും ആവേശം പകരുന്ന അന

ശാസ്ത്ര-സാഹിത്യ പരിഷത്ത് അംഗത്വം പുതുക്കൽ

അംഗത്വം പുതുക്കൽ ജൂൺ മാസത്തിൽ തന്നെ പൂർത്തിയാക്കുവാൻ സാധിച്ചു.  നമ്മുടെ യൂണിൽ 36 അംഗങ്ങളാണ് നിലവിൽ ഉണ്ടായിരുന്നത്. അതിൽ 1 അംഗം പുതുക്കിയില്ല, ബാക്കി 35 അംഗങ്ങൾ അംഗത്വം പുതുക്കുകയും പുതുതായി 5 അംഗങ്ങൾ ചേരുകയും ഉണ്ടായി   

ചാന്ദ്രദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട മുന്നൊരുക്കം

നമ്മുടെ യൂണിറ്റിൽ നിന്നും ബാലവേദി കൺവീനർ പ്രദീപും വിദ്യാഭ്യാസ വിഷയസമിതി കൺവീനർ അജിതയും ചാന്ദ്ര ദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട മുന്നൊരുക്ക പരിശീലന പരിപാടികളിൽ ജില്ലാതലത്തിൽ സംബന്ധിച്ച് വരുന്നു. മേഖല തലത്തിൽ ചാന്ദ്ര ദിനം / വിജ്ഞാനോത്സവം എന്നിവക്ക് വേണ്ട പരിശീലനം ഒരുക്കുന്നതിൽ മേഖല സെക്രട്ടറി കെ.എൻ.സുരേഷിനൊപ്പം  ഇരുവരും പിന്തുണയും സഹായവും നൽകിവരുന്നു 

മുളന്തുരുത്തി മേഖല കൺവെൻഷൻ 2018

മുളന്തുരുത്തി മേഖല കൺവെൻഷൻ ജൂൺ 17, ഞായറാഴ്ച മുളന്തുരുത്തി ഗവ ഹൈ സ്‌കൂളിൽ വച്ച് നടക്കുകയുണ്ടായി. മുളന്തുരുത്തി യൂണിറ്റാണ് മേഖല കൺവേഷന് ആദിദേയത്വംഅരുളിയത്.    യൂണിറ്റിൽ നിന്നും താഴെപറയുന്ന 8 അംഗങ്ങൾ മേഖല കൺവെൻഷനിൽ പങ്കെടുത്തു: കെ എൻ സുരേഷ്  പ്രൊഫ എം വി  ഗോപാലകൃഷ്ണൻ  ബി വി മുരളി  ജോസി വർക്കി  ബിമൽ  പ്രദീപ് കുമാർ  രാജലക്ഷ്മി റെജി  അജിത കെ എ  കൺവെൻഷന് വേണ്ട ഉച്ചഭക്ഷണം യൂണിറ്റംഗം രാമചന്ദ്രന്റെ വീട്ടിലാണ് തയ്യാറാക്കിയത്  

കേരള പഠനം - 2 പൂർത്തിയാക്കി

കേരള പഠനം പൂർത്തിയാക്കി : മുളന്തുരുത്തി യൂണിറ്റിന് കീഴിൽ വരുന്ന രണ്ടു വീടുകളിലാണ് കേരള പഠനം നടത്തേണ്ടിയിരുന്നത്. ഒരു കുടുംബത്തോടൊപ്പം 3 മുതൽ 4 മണിക്കൂർ വരെ ചെലവൊഴിച്ചാണ് സർവ്വേ പൂർത്തിയാക്കുക. വീട്ടിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സർവ്വേ പൂർത്തീകരിക്കാൻ സാധിച്ചത് നമ്മുടെ യൂണിറ്റിന്റെ നേട്ടമാണ്. സർവേ സമയബന്ധിതമായി തീർക്കാൻ സഹകരിച്ച ടീം - കെ.എൻ സുരേഷ്, ബി. വി മുരളി, സിന്ധു എം.ആർ, അജിത കെ.എ, പി.കെ രഞ്ചൻ & ജോസി വർക്കി