Skip to main content

Posts

Showing posts from April 16, 2018

മലയാള ഭാഷാ സെമിനാർ - മുളന്തുരുത്തി

മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ‌, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.  ‘മതേതരത്വം, ജനാധിപത്യം, മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒ‍ാലിയപ്പുറം പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി. ---------------------------------------------------------------------------------------- കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറ