ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ കേരള ശാസത്ര സാഹിത്യ പരിഷത്ത്, എറണാകുളം അന്തർജില്ല ബാലോത്സവം 2018 ൽ പങ്കെടുക്കാനായത് വളരെ വേറിട്ട ആസ്വാദ്യമായ ഒരു അനുഭവമായി. നമ്മുടെ പെരുമ്പിള്ളി യൂറിക്ക ബാലവേദിയിൽ നിന്നും ആവണി. എസ് (വൈസ് പ്രസിഡന്റ് ), ഇമ്മാനുവൽ ജോസഫ് (ജോ. സെക്രട്ടറി) ആശിഷ് സുധീർ (ട്രഷറർ) എന്നീ കൂട്ടുകാരുമൊത്താണ് ഞങ്ങൾ യാത്രയായത്. നവംബർ 3ന് രാവിലെ 6. മണിക്ക് പുറപ്പെട്ട് 4ന് വൈകിട്ട് 6 മണിക്ക് ഞങ്ങൾ തിരികെ എത്തി. എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി ...
എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് 'മുളന്തുരുത്തി' വളരെ പ്രഗത്ഭരും പ്രശസ്തരും പ്രവർത്തിച്ചു കടന്നുപോയ വഴികളിലൂടെയാണ് യൂണിറ്റ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മുളന്തുരുത്തി പ്രദേശത്തിലെ പല വികസന - സാംസ്കാരിക പ്രവർത്തനങ്ങളിലും പരിഷത്തിന്റെ നിലപാടുകൾ ഉയർത്തിപിടിച്ചുകൊണ്ട് ഇടപെടാൻ മുളന്തുരുത്തി മേഖല കമ്മിറ്റിയ്ക്കൊപ്പം യൂണിറ്റും പരിശ്രമിക്കുന്നു.