തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക് ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി. 33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി, M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ, K.P. നൗഷാദലി എന്നിവരും പങ്കെടുത്തു. "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി. 5 മണിയ്ക്ക് ബാലോത്സവം സമാപിച്ചു.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് 'മുളന്തുരുത്തി' വളരെ പ്രഗത്ഭരും പ്രശസ്തരും പ്രവർത്തിച്ചു കടന്നുപോയ വഴികളിലൂടെയാണ് യൂണിറ്റ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മുളന്തുരുത്തി പ്രദേശത്തിലെ പല വികസന - സാംസ്കാരിക പ്രവർത്തനങ്ങളിലും പരിഷത്തിന്റെ നിലപാടുകൾ ഉയർത്തിപിടിച്ചുകൊണ്ട് ഇടപെടാൻ മുളന്തുരുത്തി മേഖല കമ്മിറ്റിയ്ക്കൊപ്പം യൂണിറ്റും പരിശ്രമിക്കുന്നു.