ജനോല്‍സവം 2019-ന്റെ ഭാഗമായി പെരുമ്പിള്ളിയുറീക്കാ ബാലവേദി കുട്ടിപ്പൂരം സംഘടിപ്പിച്ചു. പാഴ്വസ്തുക്കളില് നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും ഉണ്ടാക്കുന്ന വിദ്യ ശ്രീ. സി.ജി.രാധാകൃഷ്ണന് മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു. 30-ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖല ബാലവേദി കണ്‍വീനര്‍ പ്രദീപ് കുമാര്‍, അംഗനവാടി ടീച്ചര്‍ ശാന്തി, ബാലവേദി സെക്രട്ടറി അഭിരാമി ബിജു എന്നിവര്‍ സംസാരിച്ചു. ഗിരിജ ശിവരാജന്, അജിത ജോസി, ജിതിന് ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സി.ജി. രാധാകൃഷ്ണന് മാഷ് ക്ലാസ് നയിക്കുന്നു ബാലവേദി സെക്രട്ടറിക്ക് ഇന്ത്യന്‍ ഭരണഘടയുടെ കോപ്പി നല്‍കികൊണ്ട് പ്രദീപ്കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു മുളന്തുരുത്തി യൂണിറ്റില്‍ നിന്നും ജോസി വര്‍ക്കി, ബി വി മുരളി, എന്നിവരും മേഖലയില്‍ നിന്ന് പി.കെ. രഞ്ചന്‍, കെ എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു
എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് 'മുളന്തുരുത്തി' വളരെ പ്രഗത്ഭരും പ്രശസ്തരും പ്രവർത്തിച്ചു കടന്നുപോയ വഴികളിലൂടെയാണ് യൂണിറ്റ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മുളന്തുരുത്തി പ്രദേശത്തിലെ പല വികസന - സാംസ്കാരിക പ്രവർത്തനങ്ങളിലും പരിഷത്തിന്റെ നിലപാടുകൾ ഉയർത്തിപിടിച്ചുകൊണ്ട് ഇടപെടാൻ മുളന്തുരുത്തി മേഖല കമ്മിറ്റിയ്ക്കൊപ്പം യൂണിറ്റും പരിശ്രമിക്കുന്നു.