Skip to main content

Posts

Showing posts from March, 2018

കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് അംഗമാവുക [മുളന്തുരുത്തി യൂണിറ്റ്]

കേരള  ശാസ്ത്ര-സാഹിത്യ പരിഷത്ത് അംഗമാവുക [മുളന്തുരുത്തി യൂണിറ്റ്]

നെല്‍വയലും തണ്ണീര്‍ത്തടങ്ങളും

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന. 28-3-2018 പശ്ചാത്തലമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയലുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തണം പശ്ചാത്തല വികസനത്തിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാ യി നെല്‍വയല്‍ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്‌നമാണ് കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് കീഴാറ്റൂരിലെ മാത്രമായ സവിശേഷപ്രശ്‌നമല്ല. അവിടെ മാത്രം ഉണ്ടാകുന്ന സംഘര്‍ഷവുമല്ല. കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാ യി നെല്‍വയലും മറ്റ് തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. സമാനമായ പല പ്രോജക്ടുകളും ഇനിയും തയ്യാറാകുന്നുമുണ്ട്. അതുകൊണ്ട് കീഴാറ്റൂരില്‍ ഉണ്ടായതുപോലെയുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കീഴാറ്റൂരിലെ പ്രശ്‌നം പരിശോധിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള ബദലെന്ന നിലയില്‍ ഫ്‌ളൈ ഓവര്‍ അടക്കമുള്ള നിര്‍മിതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതടക്കം മൂന്ന് അലൈന്‍മെന്റു

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി പിന്‍വലിക്കുക

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി  വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക ജനസഭയും നിയമസഭാ മാർച്ചും ഏപ്രിൽ 3-4 തീയതികളിൽ തിരുവനന്തപുരത്ത്‌ 2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍  പുറത്തിറക്കിയ ഓര്‍ഡിനന്‍സ്  നിയമമാക്കാതെ പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഫലത്തില്‍ 2008-ലെ നിയമത്തെ അട്ടിമറിക്കുന്നതാണ്. 2008-ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട നെല്‍വയല്‍ നീര്‍ത്തട ഡേറ്റാബാങ്ക് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അധികാരത്തില്‍ വന്ന് 6 മാസത്തിനകം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കുറ്റമറ്റ ഡേറ്റാബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഭേദഗതിപ്രകാരം ഡേറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം അതിന്റെ ന്യായവിലയുടെ പകുതി അടച്ച് എത്രവേണമെങ്കിലും നികത്താ

പരിഷത്ത് മുളന്തുരുത്തി മേഖല സമ്മേളനം സമാപിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സമ്മേളനം സമാപിച്ചു: പരിഷത് മുളന്തുരുത്തി മേഖലയുടെ ഇരുപതാമത് വാർഷിക സമ്മേളനം തിരുവാങ്കുളം ജി.എച്ച്.എസിൽ നടന്നു.മേഖലയിലെ പതിനൊന്നു  യൂണിറ്റ്കളിൽ നിന്നെത്തിയ പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടയിരിന്ന സമ്മേളനം സംഘടന രേഖ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എ.ഡി.യമുന അധൃക്ഷയായ യോഗത്തിൽ സംഘാടക സമിതി കൺവീനർ പി.സി.ശശി സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി  കെ.എൻ.സുരേ ഷ് 2017-18 ലെ വാർഷിക റിപ്പോർട്ടും ജെ.അർ.ബാബു. കണക്കും അവതരിപ്പിച്ചു. ശാസ്ത്റഗതി മാനേജിംഗ് എഡിറ്റർ പി.എ.തങ്കച്ചൻ ജില്ലാ ജോ: സെക്രട്ടറി എം.എസ്.ജയ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോ: സെക്രട്ടറി എ.എ.സുരേഷിന്റെ നേതൃത്വത്തിൽ നടന്ന. തെരഞ്ഞെടുപ്പിൽ എ. ഡി.യമുന( പ്രസിഡന്റ്), എൻ. പി. ശിശുപാലൻ( വൈ സ് പ്രസിഡന്റ്), കെ.എൻ.സുരേഷ്.(സെക്രട്ടറി),ജോ  സി വർക്കി (ജോ: സെക്രട്ടറി), ജെം.ആർ.ബാബു ( ട്റഷറർ) ആയി തെരഞ്ഞെടുത്തു. യോഗത്തിന് മേഖല ജോ: സെക്രട്ടറി കെ.ജി.സധീഷ് നന്ദി പറഞ്ഞു.

നെൽവയൽ- തണ്ണീർത്തട നിയമവും കീഴാറ്റൂരും

ജ്യോതി ടാഗോർ ആലപ്പുഴ,എഫ് ബി പോസ്റ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. യൂണിറ്റ് മുതൽ കേന്ദ്രനിർവാഹകസമിതി വരെയുള്ള ഘടകങ്ങളിൽ സംഘടനാവാർഷികങ്ങൾ നടത്തുന്ന സംഘടനയുമാണ്. അതിനുപുറമെ എല്ലാ ഘടകങ്ങളിലും വർഷത്തിൽ ഒന്നിലേറെതവണ ജനറൽബോഡി വിളിച്ചുചേർക്കാറുണ്ട്. പ്രവർത്തകയോഗങ്ങൾ എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. നിലപാടുകളെടുക്കാനും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും ഇത്രയും സംവിധാനങ്ങളൊക്കെ ധാരാളമല്ലേ!! പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ ആ ചുമതലയേൽപ്പിക്കേണ്ട ഗതികേട് പരിഷത്തിനില്ല. ഗൃഹസന്ദർശനങ്ങൾ സംഘടനാപ്രവർത്തനത്തിന്റെ അനിവാര്യ ഘടകമായതിനാൽ വിമർശനങ്ങളിലൂടെ കൂടുതൽ ശരിയിലേയ്ക്ക് നയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുമുണ്ട്. കീഴാറ്റൂരെന്നല്ല ഏത് വിഷയത്തിലും പരിഷത്ത് നിലപാട് ഇങ്ങനെതന്നെയാണ് രൂപപ്പെടുന്നത്. തെറ്റുപറ്റിയാൽ, സംഘടനയുടെ ശരിയായ ഉടമകൾക്ക് മുന്നിൽ ( കേരള ജനതയ്ക്ക് മുന്നിൽ ) അതേറ്റു പറയാനും ഞങ്ങൾക്ക് മടിയില്ല. ശാസ്ത്രത്തിന്റെ വി നെൽവയൽ- തണ്ണീർത്തട നിയമ ശകലന രീതി പിന്തുടരാൻ ശ്രമിക്കുന്നതിനാൽ അത്തരം ഘട്ടങ്ങൾ

എന്തല്ല പരിഷത്ത്

എന്തല്ല പരിഷത്ത് പരിഷത്ത്‌ ഒരു രാഷ്‌ട്രീയ പാർടിയല്ല. എന്നാൽ പരിഷദ്‌ പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്‌ട്രീയപാർടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും.പക്ഷേ, രാഷ്‌ട്രീയപ്പാർട്ടികൾക്ക്‌ ഉപകരിക്കുമാറാകുക എന്നതല്ലപരിഷത്തിന്റെ ലക്ഷ്യം. പരിഷത്ത്‌ ഒരു ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം , മെഡിക്കൽ ക്യാമ്പുകൾ, ടെലവ്‌ കുറഞ്ഞ വീട്‌ നിർമ്മാണം , അടുപ്പ്‌ സ്ഥാപിക്കൽ , ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പര്‌ഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല. പരിഷത്ത്‌ ഒരു കേവല സാംസ്‌കാരിക സംഘടലയല്ല. കലാപരിപാടികൾ . പൊതുയോഗങ്ങൾ , മത്സരങ്ങൾ , ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല. പരിഷത്ത്‌ ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും , അധ്യാപകർക്കും , നാട്ടുകാർക്കും ക്ലാസുകൾ ലടത്തുക . സയൻയ്‌ ക്ലബ്‌ , സയൻസ്‌ കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത്‌ മാത്രമല്ല. പരിഷത്ത്‌ കേവലമൊരു

മേഖല കമ്മിറ്റി അംഗങ്ങൾ - 25/03/2018

25/3/18 നു ചേർന്ന മേഖല വാർഷികത്തിൽ തെരഞ്ഞെടുത്ത മേഖല കമ്മിറ്റി അംഗങ്ങൾ:- President : A.D.YAMUNA. Vice president:- N.P.SISUPALAN.Secretary:- K.N.SURESH. Joint secretary: JOSY VARKKEY. Treasurer:- J.R.BABU.  Committee :- P.K.RANJAN K.R.GOPI. C.G.RADHAKRISHNAN. T.C.LEKSHMI. CHANDRAMA I TEACHER. BINOJ VASU. SAJEEV.K.S K.K.PRADEEP NIDHIN ANJU.V.S SIVADAS.T.V. RAJEEV CHULLIKKAD. T.K.BIJU AJITHA.K.A മുളന്തുരുത്തി യൂണിറ്റിൽ നിന്നും പങ്കെടുത്ത പ്രതിനിധികൾ:   കെ എൻ സുരേഷ്  അജിത കെ എ  മുരളി ബി വി  പ്രൊ. എം വി ഗോപാലകൃഷ്ണൻ  ബിമൽ  പ്രദീപ് കുമാർ  രാമചന്ദ്രൻ  രാജേഷ്  രാജലക്ഷ്മി റെജി  നിഷ രാമചന്ദ്രൻ 

നെല്‍വയലും തണ്ണീര്‍ത്തടങ്ങളും

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന. 28-3-2018 പശ്ചാത്തലമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയലുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തണം പശ്ചാത്തല വികസനത്തിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാ യി നെല്‍വയല്‍ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്‌നമാണ് കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് കീഴാറ്റൂരിലെ മാത്രമായ സവിശേഷപ്രശ്‌നമല്ല. അവിടെ മാത്രം ഉണ്ടാകുന്ന സംഘര്‍ഷവുമല്ല. കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാ യി നെല്‍വയലും മറ്റ് തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. സമാനമായ പല പ്രോജക്ടുകളും ഇനിയും തയ്യാറാകുന്നുമുണ്ട്. അതുകൊണ്ട് കീഴാറ്റൂരില്‍ ഉണ്ടായതുപോലെയുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കീഴാറ്റൂരിലെ പ്രശ്‌നം പരിശോധിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള ബദലെന്ന നിലയില്‍ ഫ്‌ളൈ ഓവര്‍ അടക്കമുള്ള നിര്‍മിതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതടക്കം മൂന്ന് അലൈന്‍മെന്റുകളാണ്

പരിഷത്ത് ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തി:

പരിഷത്ത് ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തി: (11-03-2018) പെരുമ്പിള്ളി ഗ്രാമീണ വായനശാലയുടെ 'വയോജന വേദി' ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളന വേദിയിൽ മുളന്തുരുത്തി, ശാസ്ത്രസാഹിത്യ പരിഷദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മാലിന്യ സംസ്കരണ ഉപകരണങ്ങളുടെയും പരിഷദ് ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയും നടത്തുകയുണ്ടായി. ശ്രീ ജോസി വർക്കി, പ്രൊഫ:എം വി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി 

KSSP Mulanthuruthy Unit പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: 02-03-2018 ൽ കൂടിയ പൊതുയോഗം അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു: പ്രസിഡണ്ട് - പ്രൊഫ: എം വി ഗോപാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് - ബി.വി മുരളി സെക്രട്ടറി - ജോസി വർക്കി ജോയിന്റ് സെക്രട്ടറി - രാജലക്ഷ്മി റജി 

ജില്ലാ വാർഷീകം - സംഘാടക സമിതി

ജില്ലാ വാർഷീകം - സംഘാടക സമിതി രുപീകരണം ആമ്പല്ലൂർ ജെ.ബി.എസ് സ്കൂളിൽ ന് നടന്നു . മുളന്തുരുത്തി യൂണിറ്റിൽ നിന്നും 4 അംഗങ്ങൾ പങ്കെടുത്തു: കെ.എൻ സുരേഷ്  മുരളി ബി.വി  ജോസി വർക്കി  പ്രൊഫ: ഗോപാലകൃഷ്ണൻ 

2018 യൂണിറ്റ് വാർഷീകം നടന്നു

യൂണിറ്റ് വാർഷീകം നടന്നു : മുളന്തുരുത്തി യൂണിറ്റിന്റെ 2018 വർഷത്തിലെ വാർഷീക പൊതുയോഗം മാർച്ച് 2 വെള്ളിയാഴ്ച, ശ്രീ.മുരളി ബി.വി യുടെ വസതിയിൽ ചേർന്നു. 16 അംഗങ്ങൾ പങ്കെടുത്ത യോഗം വൈകിട്ട് 7 മണിക്ക് തുടങ്ങി 10 മണിക്ക് അവസാനിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് - പ്രൊഫ: എൻ വി ഗോപാലകൃഷ്ണൻ സെക്രട്ടറി - ജോസി വർക്കി വൈസ് പ്രസിഡണ്ട് - മുരളി ബി.വി ജോയിന്റ് സെക്രട്ടറി - രാജലക്ഷ്മി