Skip to main content

Posts

Showing posts from 2019

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ  അടുത്ത വർഷം എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന സ

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു. ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു. 5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.

പരിസ്ഥിതി ദിന പരിസര ക്വിസ് 2019

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്സരിസ്ഥിതി ദിനത്തിൽ മുളന്തുരുത്തി ഗവണ്മെന്റ്  ഹയർ സെക്കന്ററി  സ്കൂളിൽ U. P,  H. S. കുട്ടികൾക്കായി പരിസര ക്വിസ് നടത്തി. വിജയികളായ വിദ്യാര്ഥികക്ക് യുറീക്ക, ശാസ്ത്രകേരളം മാസികകൾ  ഒരു വർഷത്തേക്ക്  സമ്മാനമായി  നൽകുകയുണ്ടായി. സ്കൂളിൽ കൂടിയ  ചടങ്ങിൽ മുളന്തുരുത്തി മേഖല വിദ്യാഭ്യാസ വിഷയസമിതി  ചെയർമാൻ പ്രൊഫ: എം. വി. ഗോപാലകൃഷ്ണൻ സമ്മാനാർഹമായ കുട്ടികൾക്ക് വാർഷിക വരിസംഖ്യയുടെ രസീത് നൽകികൊണ്ട് സമ്മാനദാനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ബിന്ദുടീച്ചർ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ല ജോ:സെക്രട്ടറി കെ.എൻ. സുരേഷ്, മേഖല പരിസ്ഥിതി കൺവീനർ പി. കെ. രഞ്ജൻ എന്നിവർ  സംസാരിച്ചു.

ആവേശമായി ഫൊൾഡ് സ്കൊപ് പരിശീലനം:

ആവേശമായി ഫൊൾഡ് സ്കൊപ്  പരിശീലനം: സൂക്ഷ്മജീവികളെ കാട്ടിത്തന്ന്  മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസ്ത്ര പ്രവർത്തകർക്കും അത്ഭുതമായി . സൂക്ഷ്മജീവികളെ നിരീക്ഷിച്ച് ജനകീയ മാവുകയാണ് ഫൊൾഡ് സ്കോപ് . വില കൂറഞ്ഞ , കൊണ്ടു നടക്കാവുന്ന ഫൊൾഡ് സ്കോപ് മൊബൈൽ ഫോണുമായും എൽ ഇ ഡി പ്രൊജക്റ്ററുമായും ബന്ധിപ്പിച്ച് കൂടുതൽ മികവുള്ള ഇമേജുകളെ കാണിക്കുവാൻ കഴിയും. മുളന്തുരുത്തി  ഗവ. ഹൈസ്കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഫൊൾഡ് സ്കോപ് പരിശീലന പരിപാടിയിലാണ് ശാസ്ത്രാത്ഭുതമായ ഇത്തിരി പോന്ന ഫൊൾഡ് സ്കൊപ്പിനെ പപങ്കെടുത്തവർ പരിചയപ്പെട്ടത്. മേഖലാ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ പ്രൊഫ.എം.വി .ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പരിഷത്ത് ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീ.കെ.എൻ.സുരേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ  പ്രസിഡന്റ്  ജോസി വർക്കി സ്വാഗതവും വിദ്യാഭ്യാസ കൺവീനർ ടി കെ ബിജു കൃതജ്ഞതയും പറഞ്ഞു. മേഖലാ സെക്രട്ടറി കെ.പി രവികുമാർ ആമുഖം പറഞ്ഞു .  പി.കെ .രഞ്ചൻ , ബി.വി.മ

തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം"

തിരുവാങ്കുളം  യൂണിറ്റ്  "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക്  ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി.  33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി,   M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ,  K.P. നൗഷാദലി എന്നിവരും പങ്കെടുത്തു.    "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച്  ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി.  5 മണിയ്ക്ക്  ബാലോത്സവം സമാപിച്ചു.

ബാലോത്സവം - "ശാസ്ത്രലോകം ബാലവേദി " - ഏരുവേലി യൂണിറ്റ്

ഏരുവേലി യൂണിറ്റിൽ ബാലോത്സവം നടത്തുകയും ബാലവേദി രൂപീകരിക്കുകയും ചെയ്തു. കളികളും പാട്ടും ശാസ്ത്രപരീക്ഷണങ്ങളുമായി K.G സുധീഷ് കുട്ടികളുമായി സംവദിച്ചു. മേഖല സെക്രട്ടറി ശ്രീ കെ. പി. രവികുമാർ, ബാലവേദി കൺവീനർ ശ്രീ കെ. കെ. പ്രദീപ്‌, യൂണിറ്റ് സെക്രട്ടറി . കെ. എസ്. സജീവ്, ബിനോജ് വാസു, രൂപേഷ് ചന്ദ്രൻ, ഷീല രാജു, പി. കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. "ശാസ്ത്രലോകം ബാലവേദി "രൂപീകരിച്ചു

2019 ലോക പരിസ്ഥിതിദിനം ആചരിച്ചു

ലോക പരിസ്ഥിതിദിനം 2019 മുളന്തുരുത്തി യൂണിറ്റിൽ ക്വിസ്, വീടു സന്ദർശനo തുടങ്ങിയ പരിപാടികളോടെ  ആചരിച്ചു  ക്വിസ് മാസ്റ്റർ ഗോപാലകൃണൻ മാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്വിസ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു മുരളി മാഷിന്റ് വസതിയിൽ കൂടിയ യോഗത്തിൽ സലാം കാടാപുറം പരിസ്ഥിതി സന്ദേശം നൽകി തുടർന്ന് ശാസ്ത്ര സൗഹൃദം ബാലവേദി  അംഗങ്ങൾ ഭാവന സന്ദർശനം നടത്തുകയും വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ നോടീസ് വിതരണം ചെയ്യുകയും ഉണ്ടായി

ഹരിതചുവടുമായി പുലരി ബാലവേദി

ഹരിതചുവടുമായി പുലരി ബാലവേദി:         പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ പുലരി ബാലവേദി. ടെയ്ലറിംഗ് വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളാണ് ചങ്ങാതിചെപ്പ്.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക്  ചങ്ങാതി ചെപ്പുകൾ വിതരണം ചെയ്തു കൊണ്ടാണ് പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി അരുൺ.K.G അദ്ധ്യക്ഷത യിൽ സയൻസ് സെന്ററിൽ ചേർന്ന യോഗം  യോഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വി. കെ. വേണു ഉദ്ഘാടനം ചെയ്തു. ചങ്ങാതി ചെപ്പ് വിതരണ ഉൽഘാടനം  മേഖലാ പരിസര വിഷയ സമിതി  കൺവീനർ പി.കെ.രഞ്ചൻ മാഷ് നിർവഹിച്ചു. യുവസമിതി പ്രവർത്തക അമൃത.വി ലോക പരിസ്ഥിതി ദിനത്തേക്കുറിച്ചുള്ള സന്ദേശം നൽകി.ഹരിത ശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ്   ആശംസകൾ നേർന്നു കൊണ്ട്  സംസാരിച്ചു. പുലരി ബാലവേദി സെക്രട്ടറി മിത്രാ അനിൽകുമാർ സ്വാഗതവും, യുവ സമിതി സെക്രട്ടറി ജിബിൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.

ഹരിത വിദ്യാലത്തിനൊരു ഹരിത ചുവടോരുക്കി ചങ്ങാതിച്ചെപ്പ്

ഹരിത വിദ്യാലത്തിനൊരു ഹരിത  ചുവടോരുക്കി ചങ്ങാതിച്ചെപ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത് മണീട് യൂണിറ്റ് ,മണീട്  ഗ്രാമപഞ്ചായത്    സയൻസ്  സെന്റർ തുരുത്തിക്കരയും, ഹരിത കേരള മിഷനും ഒത്തുചേർന്ന്   ചങ്ങാതിചെപ്പുകൾ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക്  വിതരണം ചെയിതു.ടെക്സ്റ്റയിൽ വെസ്റ്റിൽ നിന്നും നിർമ്മിച്ച മനോഹരമായ പെൻസിൽ പൗച്ചുകളാണ് ചങ്ങാതിച്ചെപ്പ്. മണീട് ഗവ ഹൈ സ്കൂളിലെ    പ്രവേശനലോസവത്തോടനുബന്ധിച്ചു  നടന്ന  പഞ്ചായത് തല വിതരണ ഉൽഘാടനം   സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് ശ്രീലക്ഷ്മി റാം നിർവഹിച്ചു . പ്രവേശോത്സവം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശോഭ ഏലിയാസ്  നിർവഹിച്ചു .ഹരിതകേരള  മിഷൻ ജില്ലാ കോ ഓർഡിനേറ്റർ  സുജിത് കരുൺ ,സയൻസ് സെന്റർ ഡയറക്ടർ  ഡോ .എൻ ഷാജി,ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖല കമ്മിറ്റി അംഗം സാജു എന്നിവർ ആശംസകൾ നേർന്നുകൊണ്ട്   സംസാരിച്ചു.  ഗവ എൽ പി എസ് നെച്ചൂർ -ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശോഭ ഏലിയാസ് ,മണീട് എൽ പി എസ് -വാർഡ് മെമ്പർ പി ഐ ഏലിയാസ്  ,എ ഴക്കാരനാട് ഗവ  യു പി എസ്, എന്നിവടങ്ങളിൽ  - ശാസ്ത്രസാഹിത്യ പരിഷത്  മേഖല പരിസര വിഷയസമിതി കൺവീനർ പി കെ രഞ്ജൻ ,ആസാദ് യു പി എസ്  ആൻഡ്  സെന്റ് ഗ്രീഗോറിയ

ശാസ്ത്ര സൗഹൃദ യുറീക്ക ബാലവേദി - മുളന്തുരുത്തി

ശാസ്ത്ര സൗഹൃദ യുറീക്ക ബാലവേദി മുളന്തുരുത്തി ആദ്യ മാസയോഗം. 16.06.2019 -3പിഎം. ശ്രീ. B. V. മുരളിയുടെ വസതിയിൽ. സിജി രാധാകൃഷ്ണൻ, ബിനോജ് വാസു എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനം 2019

പരിസ്ഥിതി ദിനം 2019: ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യന് പുറമെ പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാവുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രധാനമായും വായു മലിനീകരണ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. വായു മലിനീകരണം മൂലം ഓരോ വർഷവും ഏഴ് മില്യൺ ആളുകൾ മരിക്കുന്നതായാണ് കണക്ക്. വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായുമലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടിലെ കണക്കുകളില്‍നിന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്. മലിനീകരണത്തിന്റെ ദുരന്തഫലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഏറ

യുറീക്ക ബാലവേദി രൂപികരിച്ചു

യുറീക്ക ബാലവേദി രൂപികരിച്ചു മുളന്തുരുത്തി : കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരാവട്ടെ കുരിശ്, ഇഞ്ചിമല കേന്ദ്രീകരിച്ച് യുറീക്കാ ബാലവേദി രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ബാലോത്സവം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സലോമി സൈമൺ ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി വി മുരളി സ്വാഗതം ആശംസിച്ചു. സി ജി രാധാകൃഷ്ണൻ, എം വി സുധീഷ്, ടി കെ ബിജു, കെ കെ പ്രദീപ് കുമാർ എന്നിവർ വിവിധ ക്‌ളാസ്സുകൾ നയിച്ചു. പ്രവർത്തകരായ, സിന്ധു മുരളി, രാജേഷ് കുമാർ, അജിത കെ എ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് , മേഖല പ്രസിഡണ്ട് ജോസി വർക്കി, മേഖലാ സെക്രെട്ടറി കെ പി രവികുമാർ എന്നിവർ സന്നിഹിതരായിരുന്നു.  ശാസ്ത്രസൗഹൃദം യുറീക്കാ ബാലവേദി എന്ന് പേരിട്ട ബാലവേദിയിൽ 40 കുട്ടികൾ പങ്കെടുത്തു. ബാലവേദി ഭാരവാഹികളായി സുർജിത്ത് മുരളി (പ്രസിഡണ്ട്), മനീഷ മനോജ് (വൈസ് പ്രസിഡണ്ട്)  സജിത ജോസ് (സെക്രട്ടറി ) മരിയ മനോജ് (ജോ സെക്രെട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വൈകിട്ട് 'ഒറ്റ

യൂണിറ്റ് വാർഷികം - 2019

യൂണിറ്റ് വാർഷികം  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി യൂണിറ്റിന്റെ 35-മത് വാർഷീകം യൂണിവേഴ്സൽ ആർട്സ് കോളേജിൽ വച്ച് നടന്നു. ഇന്ത്യയുടെ പാഡ് മാൻ 'അരുണാചലം മുരുഗാനന്ദ'ത്തിന്റെ വിജയകഥ ആസ്പദമാക്കി നിർമ്മിച്ച് ഈ വർഷത്തെ ഓസ്കർ പുരസ്‍കാരം ലഭിച്ച 'പീരീഡ് - ഏൻഡ് ഓഫ് ദി സെന്റൻസ്' എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വാർഷീക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു, തുടർന്നു നടന്ന ചർച്ചയിൽ പ്രാദേശിക പരിസ്ഥിതി വിഷയങ്ങളിലൂന്നി ഭാവിപരിപാടികൾ എങ്ങിനെ മികവുറ്റതാക്കാം എന്ന് ചർച്ച ചെയ്തു. മേഖല സെക്രെട്ടറി കെ എൻ സുരേഷ്, സംഘടരേഖ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. മേഖല ട്രഷറർ ടി കെ  ഗോപിയുടെ സാന്നിധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് - പ്രൊഫ. എം.വി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് - ബി വി മുരളി, സെക്രട്ടറി - ജോസി വർക്കി, ജോയിന്റ് സെക്രട്ടറി - ജിതിൻ ജെയിംസ്     

കുട്ടിപ്പൂരം പെരുമ്പിള്ളിയില്‍

ജനോല്‍സവം 2019-ന്റെ ഭാഗമായി പെരുമ്പിള്ളിയുറീക്കാ ബാലവേദി കുട്ടിപ്പൂരം സംഘടിപ്പിച്ചു. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും  ഉണ്ടാക്കുന്ന വിദ്യ ശ്രീ. സി.ജി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു. 30-ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖല ബാലവേദി കണ്‍വീനര്‍ പ്രദീപ്‌ കുമാര്‍, അംഗനവാടി ടീച്ചര്‍ ശാന്തി, ബാലവേദി സെക്രട്ടറി അഭിരാമി ബിജു എന്നിവര്‍ സംസാരിച്ചു. ഗിരിജ ശിവരാജന്‍, അജിത ജോസി, ജിതിന്‍ ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.ജി. രാധാകൃഷ്ണന്‍ മാഷ് ക്ലാസ് നയിക്കുന്നു ബാലവേദി സെക്രട്ടറിക്ക് ഇന്ത്യന്‍ ഭരണഘടയുടെ കോപ്പി നല്‍കികൊണ്ട് പ്രദീപ്‌കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു മുളന്തുരുത്തി യൂണിറ്റില്‍ നിന്നും ജോസി വര്‍ക്കി, ബി വി മുരളി, എന്നിവരും മേഖലയില്‍ നിന്ന് പി.കെ. രഞ്ചന്‍, കെ എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു

ദേശീയ ശാസ്ത്രോത്സവം 2018

All India People's Science Network (AISPN) തമിഴ്നാട് സയൻസ് ഫോറ ത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ  സംസ്ഥാനങ്ങളിലെ ശാസ്ത്ര സംഘടനകളിലെ (BGVS, KSSP)  എലിമെൻ്ററി സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി 2018 ഡിസംബർ 28, 29, 30 തിയതികളിലായി മധുരയിലെ മാന്നാർ തിരുമെയ് നായ്ക്കർ കോളേജിൽ സംഘടിപ്പിച്ച ശാസത്രം & ബാല്യം ആസ്വദിക്കൽ -  ദേശീയ ശാസ്ത്രോത്സവത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധീകരിച്ച് 5 ബാലവേദി കൂട്ടുകാരും 2  ഗൈഡ്/ അധ്യാപകർ - പ്രവർത്തകരും  പങ്കെടുത്തു. വിനോദത്തോടൊപ്പം വിജ്ഞാനം പ്രദാനം ചെയ്യും വിധം വേണ്ട മുന്നൊരുക്കത്തോടെ ക്രമീകരിച്ച വിവിധ പരിപാടികൾ എല്ലാവർക്കും അനുഭവേദ്യമായി. വിവിധ സംസ്ഥാനങ്ങൾ - വസ്ത്രധാരണം, ഭാഷ, സംസ്ക്കാരം,  ആചാരാനുഷ്ഠാനങ്ങൾ, സാംസ്ക്കാരിക / കലാ മേഖലകൾ തുടങ്ങീ വൈവിധ്യങ്ങൾ  ആതിഥേയരുമായുള്ള  സഹവാസവും കൂടിച്ചേരലും വളരെ ഹൃദ്യമായി. നാനാത്വത്തിലെ ഏകത്വം വളരെ പ്രകടമായിരുന്ന അന്തർ സംസ്ഥാന ശാസ്ത്രോത്സവം 2018 വേറിട്ട അനുഭവം പ്രദാനം ചെയ്തു എന്നത്എടുത്തു പറയേണ്ട ഒന്നാണ്. ആദ്യ രണ്ടു ദിനങ്ങളിൽ 1) Light & life - Light & Shades and Light & vision 2) Backyard & Life -