ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ കേരള ശാസത്ര സാഹിത്യ പരിഷത്ത്, എറണാകുളം അന്തർജില്ല ബാലോത്സവം 2018 ൽ പങ്കെടുക്കാനായത് വളരെ വേറിട്ട ആസ്വാദ്യമായ ഒരു അനുഭവമായി. നമ്മുടെ പെരുമ്പിള്ളി യൂറിക്ക ബാലവേദിയിൽ നിന്നും ആവണി. എസ് (വൈസ് പ്രസിഡന്റ് ), ഇമ്മാനുവൽ ജോസഫ് (ജോ. സെക്രട്ടറി) ആശിഷ് സുധീർ (ട്രഷറർ) എന്നീ കൂട്ടുകാരുമൊത്താണ് ഞങ്ങൾ യാത്രയായത്. നവംബർ 3ന് രാവിലെ 6. മണിക്ക് പുറപ്പെട്ട് 4ന് വൈകിട്ട് 6 മണിക്ക് ഞങ്ങൾ തിരികെ എത്തി.
എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുകയുമുണ്ടായി.
ക്യാമ്പ് അവലോകനത്തിലെ കുട്ടികളുടെ പ്രതികരണം ബാലോത്സവം എത്രമേൽ വിജയകരവും, കാര്യക്ഷമവുമായിരുന്നു എന്ന വിലയിരുത്തലിന് വഴി തെളിച്ചു.
പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ട ത്തിൽ കുട്ടികൾ കളിച്ചു തിമർത്തപ്പോൾ, തങ്ങൾ പഠനത്തോടൊപ്പം ഉല്ലാസത്തിനു കൂടിയാണെത്തിയതെന്ന ഭാവത്തോടെ ഉത്സവ പ്രതീതി ഉണർത്തി.
ഒരു ഗുഹയിൽ നിന്ന് ഒഴുകി എത്തുന്നു എന്നത് ഇതിനെ മറ്റ് വെള്ള ച്ചാട്ടങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നു.
ബാലോത്സ അനുഭവങ്ങൾ നമ്മുടെ കൂട്ടുകാർ തന്നെ അടുത്ത തവണ ഒത്തുകൂടുമ്പോൾ വിവരിക്കും ട്ടോ . 🤝🏻
എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുകയുമുണ്ടായി.
ക്യാമ്പ് അവലോകനത്തിലെ കുട്ടികളുടെ പ്രതികരണം ബാലോത്സവം എത്രമേൽ വിജയകരവും, കാര്യക്ഷമവുമായിരുന്നു എന്ന വിലയിരുത്തലിന് വഴി തെളിച്ചു.പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ട ത്തിൽ കുട്ടികൾ കളിച്ചു തിമർത്തപ്പോൾ, തങ്ങൾ പഠനത്തോടൊപ്പം ഉല്ലാസത്തിനു കൂടിയാണെത്തിയതെന്ന ഭാവത്തോടെ ഉത്സവ പ്രതീതി ഉണർത്തി.
ഒരു ഗുഹയിൽ നിന്ന് ഒഴുകി എത്തുന്നു എന്നത് ഇതിനെ മറ്റ് വെള്ള ച്ചാട്ടങ്ങളിൽ നിന്ന് വിത്യസ്തമാക്കുന്നു.ബാലോത്സ അനുഭവങ്ങൾ നമ്മുടെ കൂട്ടുകാർ തന്നെ അടുത്ത തവണ ഒത്തുകൂടുമ്പോൾ വിവരിക്കും ട്ടോ . 🤝🏻

Comments
Post a Comment