"ഭൂതക്കണ്ണാടി"-മുളന്തുരുത്തി മേഖല യുവസംഗമം-
മുളന്തുരുത്തി മേഖല യുവസംഗമം ഭൂതക്കണ്ണാടി തുരുത്തിക്കര റൂറൽ സയൻസ് & ടെക്നോളജി സെന്ററിൽ വെച്ച് 18 - 11 -18 തീയതിയില്‍ നടന്നു.
യുവസമിതി ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിലാഷ് അനിരുദ്ധന്‍, അനൂപ് വി എ , മനു ജെയിംസ് എന്നിവർ നേതൃത്വം നൽകി .
രാവിലെ 10 മണിയോടു കൂടി തുടങ്ങിയ സംഗമത്തിൽ മേഖലയുടെ വിവിധ യൂണിറ്റുകളിൽ നിന്നും 20 യുവസമിതി കൂട്ടുകാരും പത്തോളം പരിഷത്ത് പ്രവർത്തകരും പങ്കാളികളായി. പരിഷത്ത് മേഖലാ പ്രതിനിധി പി കെ രഞ്ജൻ , കെ എൻ സുരേഷ് ( പരിഷത്ത് മേഖലാ സെക്രട്ടറി ) , ജോസി വർക്കി (മുളന്തുരുത്തി യൂണിറ്റ് സെക്രട്ടറി), ശ്രീധരൻ ( റൂറൽ സയൻസ് സെൻറർ അഡ്മിനിസ്ട്രേറ്റർ) എന്നിവർ സംസാരിച്ചു.
വിവിധ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും , ചേക്കുട്ടി പാട്ടും, കളികളും, ചെറു നാടകങ്ങളുമായി യുവസമിതി കൂട്ടുകാർ സംഗമം ജീവസ്സുറ്റതാക്കി.
ഉച്ചയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ യുവസമിതി മേഖല കമ്മിറ്റി തിരഞ്ഞെടുത്തു.
സെക്രട്ടറി - ജിതിൻ ജയിംസ്
പ്രസിഡന്റ് - ജിഷ ഗോപി
ജോയിന്റ് സെക്രട്ടറി - അതുല്യ കെ.എസ്
വൈസ് പ്രസിഡന്റ് - ശരൺ ജിത്ത്


Comments
Post a Comment