"ബ്രെയിക്ക് ദി ചെയിൻ - കൈ കഴുകൽ ബോധവൽക്കരണം"
മുളന്തുരുത്തി: 'ബ്രേക്ക് ദ ചെയിൻ' കാംപയിന്റെ ഭാഗമായി പെരുമ്പിള്ളി ഗ്രാമീണ വനയശാലയും സൗഹൃദ റെസിഡൻസ് അസോസിയേഷനും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സഹകരിച്ചു കൊണ്ട് കൈകൾ കഴുകാം, അകന്നു നിൽക്കാം , കൊറോണയെ അകറ്റാം എന്ന ലക്ഷ്യത്തോടെ പെരുമ്പിള്ളി നട ബസ് സ്റ്റോപ്പിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്തു .
റിട്ട എ ഡി എം പ്രകാശ് സി കെ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാണി, ഗ്രാമീണ വായനശാല പ്രസിഡണ്ട് റീജ സതീഷ്, സെക്രട്ടറി ശിവരാജൻ വി എ, പഞ്ചായത്തംഗം സാനി ജോർജ്ജ്, സൗഹൃദ റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രെട്ടറി ജോസി വർക്കി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് മുതലായവർ സന്നിഹിതരായിരുന്നു

മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്തു .

Comments
Post a Comment