മുളന്തുരുത്തി യൂണിറ്റ് കമ്മിറ്റി മീറ്റിങ് ഇന്ന് [31/07/2018] വൈകിട്ട് 6 മണിക്ക് പരിഷദ് ഭവനിൽ വച്ച് കൂടുകയുണ്ടായി താഴെപറയുന്ന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു പ്രൊഫ എം വി ഗോപാലകൃഷ്ണൻ ബി വി മുരളി ജോസി വർക്കി കെ എൻ സുരേഷ് പങ്കെടുക്കാതിരുന്നവർ രാജേഷ് രാജി റെജി അജിത കെ എ രാമചന്ദ്രൻ ചർച്ചകളും തീരുമാനങ്ങളും അംഗത്വം പുതുക്കലും പുതിയ അംഗങ്ങളെ ചേർക്കലും പൂർത്തിയാക്കി മാസിക പ്രചാരണം ത്വരിതഗതിയിൽ നടക്കുന്നു. മഴ മൂലം കുറച്ച് ദിവസങ്ങൾ നഷ്ടപെട്ടുവെങ്കിലും മുളന്തുരുത്തി യൂണിറ്റ് ഇതുവരെ 80 മാസിക ചേർത്തുകഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ 150 എണ്ണം എത്തിക്കാൻ കഴിയും എന്ന് വിലയിരുത്തി ബാലവേദി രൂപീകരണം - പെരുമ്പിള്ളി കേന്ദ്രീകരിച്ച് ബാലവേദി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിന്റെ ഒരു ആലോചനയോഗം 22 / 07 / 18 ഞായറാഴ്ച പെരുമ്പിള്ളി അംഗനവാടിയിൽ ചേരുകയുണ്ടായി. അജിത കെ എ, ഗിരിജ ശിവരാജൻ, രാജി റെജി എന്നിവരുടെ നേതൃത്വത്തിൽ, 20 പരം കുട്ടികളും കുറച്ചു അമ്മമാരും ഈ ആലോചന യോഗത്തിൽ പങ്കെടുത്തു ഇതിന്റെ തുടർച്ചയ...
എറണാകുളം ജില്ലയിലെ മുളന്തുരുത്തി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ് 'മുളന്തുരുത്തി' വളരെ പ്രഗത്ഭരും പ്രശസ്തരും പ്രവർത്തിച്ചു കടന്നുപോയ വഴികളിലൂടെയാണ് യൂണിറ്റ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. മുളന്തുരുത്തി പ്രദേശത്തിലെ പല വികസന - സാംസ്കാരിക പ്രവർത്തനങ്ങളിലും പരിഷത്തിന്റെ നിലപാടുകൾ ഉയർത്തിപിടിച്ചുകൊണ്ട് ഇടപെടാൻ മുളന്തുരുത്തി മേഖല കമ്മിറ്റിയ്ക്കൊപ്പം യൂണിറ്റും പരിശ്രമിക്കുന്നു.