കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, മുളന്തുരുത്തി യൂണിറ്റ് മാതൃകാപരമായി ആചരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം "പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക" എന്നതായിരുന്നല്ലോ.
മുളന്തുരുത്തി യൂണിറ്റ് പരിധിയിൽ വരുന്ന 10 ഓളം സ്‌കൂളുകളിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനാവശ്യമായ കൊട്ടകൾ നൽകിക്കൊണ്ടാണ് ഇത്തവണ നാം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്. ഓരോ മാസവും ഈ കൊട്ടകളിൽ നിറയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുകയും അതിന്റെ അളവും മലിനീകരണത്തിന്റെ വ്യാപ്തിയും തീവ്രതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്‌ഷ്യം ആണ് നമ്മുടെ മുന്നിലുള്ളത്.
നമുക്കറിയാം ഓരോ ദിനവും ലക്ഷക്കണക്കിന് പ്ലാസ്റ്റിക് പേനകളാണ് ഉപയോഗശേഷം വിദ്യാലയമുറ്റങ്ങളിൽ വലിച്ചെറിയപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു നാം ബോധവാന്മാരല്ല. നാം മലിനമാക്കുന്ന നമ്മുടെ വാസസ്ഥലം, അതിന്റെ അളവ് അറിയുന്നത് നമുക്ക് തന്നെ ഒരു സ്വയം ബോധവൽക്കരണമാകും, അതിനുള്ള ശ്രമമാണ് ഈ പ്ലാസ്റ്റിക് പേന സംഭരണ ബിൻ!!

Comments
Post a Comment