മുളന്തുരുത്തി യൂണിറ്റ് കമ്മിറ്റി മീറ്റിങ് ഇന്ന് [31/07/2018] വൈകിട്ട് 6 മണിക്ക് പരിഷദ് ഭവനിൽ വച്ച് കൂടുകയുണ്ടായി
താഴെപറയുന്ന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു
പങ്കെടുക്കാതിരുന്നവർ
താഴെപറയുന്ന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു
- പ്രൊഫ എം വി ഗോപാലകൃഷ്ണൻ
- ബി വി മുരളി
- ജോസി വർക്കി
- കെ എൻ സുരേഷ്
പങ്കെടുക്കാതിരുന്നവർ
- രാജേഷ്
- രാജി റെജി
- അജിത കെ എ
- രാമചന്ദ്രൻ
ചർച്ചകളും തീരുമാനങ്ങളും
- അംഗത്വം പുതുക്കലും പുതിയ അംഗങ്ങളെ ചേർക്കലും പൂർത്തിയാക്കി
- മാസിക പ്രചാരണം ത്വരിതഗതിയിൽ നടക്കുന്നു. മഴ മൂലം കുറച്ച് ദിവസങ്ങൾ നഷ്ടപെട്ടുവെങ്കിലും മുളന്തുരുത്തി യൂണിറ്റ് ഇതുവരെ 80 മാസിക ചേർത്തുകഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ 150 എണ്ണം എത്തിക്കാൻ കഴിയും എന്ന് വിലയിരുത്തി
- ബാലവേദി രൂപീകരണം - പെരുമ്പിള്ളി കേന്ദ്രീകരിച്ച് ബാലവേദി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിന്റെ ഒരു ആലോചനയോഗം 22 / 07 / 18 ഞായറാഴ്ച പെരുമ്പിള്ളി അംഗനവാടിയിൽ ചേരുകയുണ്ടായി. അജിത കെ എ, ഗിരിജ ശിവരാജൻ, രാജി റെജി എന്നിവരുടെ നേതൃത്വത്തിൽ, 20 പരം കുട്ടികളും കുറച്ചു അമ്മമാരും ഈ ആലോചന യോഗത്തിൽ പങ്കെടുത്തു
- ഇതിന്റെ തുടർച്ചയായി 12 / 08 / 18 ഞായറാഴ്ച പെരുമ്പിള്ളി ബാലവേദിയുടെ ഔദ്യോഗിക ഉദ്‌ഘാടനവും ചാന്ദ്രദിനാചരണവും നടത്താൻ തീരുമാനിച്ചു. ഇതിനായി രാഘവൻ മാഷിനെയും തങ്കച്ചൻ മാഷിനെയും കൊണ്ടുവരുവാൻ ശ്രമിക്കും. ചാന്ദ്രദിന അവതരണം, [സി ഡി പ്രദർശനം, ചാന്ദ്ര മനുഷ്യൻ ] ബാലവേദി ഉദ്‌ഘാടനം, അമ്മമാർക്ക് പരിശീലനം എന്നിവയാണ് കാര്യപരിപാടികൾ
- പരിഷത്ത് ചർച്ചാ വേദി - സമകാലിക പ്രശ്നങ്ങളെയും ശാസ്ത്രചിന്തയെയും കോർത്തിണക്കികൊണ്ട് ഒരു സ്ഥിരം ചർച്ചാവേദി മുളന്തുരുത്തി യൂണിറ്റിന് കീഴിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പെരുമ്പിള്ളി ഗ്രാമീണ വായനശാലയിൽ ആഗസ്ത് 15 -നു ഇതിന്റെ തുടക്കമിടാനും 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചുകൊണ്ട് ഉച്ചകഴിഞ്ഞു 3 മണിക്ക് ഉദ്‌ഘാടനം ചെയ്യാനും തീരുമാനിച്ചു. ചർച്ചാവേദി ചുമതല, യുവസമിതി കൺവീനർ ജിതിൻ ജെയിംസ് -നെ ഏൽപ്പിച്ചു
- ആഗസ്ത് 1 നു തുടങ്ങുന്ന യുറീക്ക വിജ്ഞാനോത്സവം കമ്മിറ്റി വിലയിരുത്തി. യൂണിറ്റിന് കീഴിലുള്ള സ്‌കൂളുകളിൽ ആഗസ്ത് 1 നു സ്‌കൂൾ തല യുറീക്ക വിജ്ഞാനോത്സവം നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്
Comments
Post a Comment