Skip to main content

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം:

മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച
'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി.

പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി .

ചടങ്ങിൽ  അടുത്ത വർഷം എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന വാർഷികത്തിന്റെ വാർത്താ പത്രികയുടേയും ഹോം ലൈബ്രറിക്കായി ധന ശേഖരണം നടത്തുന്നതിനായുള്ള  കളിമൺ കുടുക്കയുടെ വിതരണവും നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ പ്രൊഫസർ എം . വി . ഗോപാലകൃഷ്ണൻ മാസ്റ്റർക്ക്  നൽകി നിർവഹിച്ചു .

പരിസര സമിതി കൺവീനർ  ശ്രീ . പി . കെ.രഞ്ചൻ സ്വാഗതവും പരിഷത്ത് മേഖലാ സെക്രട്ടറി ശ്രീ . കെ . പി . രവികുമാർ കൃതജ്ഞതയും രേഖപ്പെടുത്തി .

Comments

Popular posts from this blog

2019 ലോക പരിസ്ഥിതിദിനം ആചരിച്ചു

ലോക പരിസ്ഥിതിദിനം 2019 മുളന്തുരുത്തി യൂണിറ്റിൽ ക്വിസ്, വീടു സന്ദർശനo തുടങ്ങിയ പരിപാടികളോടെ  ആചരിച്ചു  ക്വിസ് മാസ്റ്റർ ഗോപാലകൃണൻ മാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്വിസ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു മുരളി മാഷിന്റ് വസതിയിൽ കൂടിയ യോഗത്തിൽ സലാം കാടാപുറം പരിസ്ഥിതി സന്ദേശം നൽകി തുടർന്ന് ശാസ്ത്ര സൗഹൃദം ബാലവേദി  അംഗങ്ങൾ ഭാവന സന്ദർശനം നടത്തുകയും വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ നോടീസ് വിതരണം ചെയ്യുകയും ഉണ്ടായി

കുട്ടിപ്പൂരം പെരുമ്പിള്ളിയില്‍

ജനോല്‍സവം 2019-ന്റെ ഭാഗമായി പെരുമ്പിള്ളിയുറീക്കാ ബാലവേദി കുട്ടിപ്പൂരം സംഘടിപ്പിച്ചു. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും  ഉണ്ടാക്കുന്ന വിദ്യ ശ്രീ. സി.ജി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു. 30-ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖല ബാലവേദി കണ്‍വീനര്‍ പ്രദീപ്‌ കുമാര്‍, അംഗനവാടി ടീച്ചര്‍ ശാന്തി, ബാലവേദി സെക്രട്ടറി അഭിരാമി ബിജു എന്നിവര്‍ സംസാരിച്ചു. ഗിരിജ ശിവരാജന്‍, അജിത ജോസി, ജിതിന്‍ ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.ജി. രാധാകൃഷ്ണന്‍ മാഷ് ക്ലാസ് നയിക്കുന്നു ബാലവേദി സെക്രട്ടറിക്ക് ഇന്ത്യന്‍ ഭരണഘടയുടെ കോപ്പി നല്‍കികൊണ്ട് പ്രദീപ്‌കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു മുളന്തുരുത്തി യൂണിറ്റില്‍ നിന്നും ജോസി വര്‍ക്കി, ബി വി മുരളി, എന്നിവരും മേഖലയില്‍ നിന്ന് പി.കെ. രഞ്ചന്‍, കെ എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു

തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം"

തിരുവാങ്കുളം  യൂണിറ്റ്  "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക്  ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി.  33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി,   M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ,  K.P. നൗഷാദലി എന്നിവരും പങ്കെടുത്തു.    "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച്  ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി.  5 മണിയ്ക്ക്  ബാലോത്സവം സമാപിച്ചു.