Skip to main content

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു.


ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു.


5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.

Comments

Popular posts from this blog

2019 ലോക പരിസ്ഥിതിദിനം ആചരിച്ചു

ലോക പരിസ്ഥിതിദിനം 2019 മുളന്തുരുത്തി യൂണിറ്റിൽ ക്വിസ്, വീടു സന്ദർശനo തുടങ്ങിയ പരിപാടികളോടെ  ആചരിച്ചു  ക്വിസ് മാസ്റ്റർ ഗോപാലകൃണൻ മാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്വിസ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു മുരളി മാഷിന്റ് വസതിയിൽ കൂടിയ യോഗത്തിൽ സലാം കാടാപുറം പരിസ്ഥിതി സന്ദേശം നൽകി തുടർന്ന് ശാസ്ത്ര സൗഹൃദം ബാലവേദി  അംഗങ്ങൾ ഭാവന സന്ദർശനം നടത്തുകയും വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ നോടീസ് വിതരണം ചെയ്യുകയും ഉണ്ടായി

കുട്ടിപ്പൂരം പെരുമ്പിള്ളിയില്‍

ജനോല്‍സവം 2019-ന്റെ ഭാഗമായി പെരുമ്പിള്ളിയുറീക്കാ ബാലവേദി കുട്ടിപ്പൂരം സംഘടിപ്പിച്ചു. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും  ഉണ്ടാക്കുന്ന വിദ്യ ശ്രീ. സി.ജി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു. 30-ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖല ബാലവേദി കണ്‍വീനര്‍ പ്രദീപ്‌ കുമാര്‍, അംഗനവാടി ടീച്ചര്‍ ശാന്തി, ബാലവേദി സെക്രട്ടറി അഭിരാമി ബിജു എന്നിവര്‍ സംസാരിച്ചു. ഗിരിജ ശിവരാജന്‍, അജിത ജോസി, ജിതിന്‍ ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.ജി. രാധാകൃഷ്ണന്‍ മാഷ് ക്ലാസ് നയിക്കുന്നു ബാലവേദി സെക്രട്ടറിക്ക് ഇന്ത്യന്‍ ഭരണഘടയുടെ കോപ്പി നല്‍കികൊണ്ട് പ്രദീപ്‌കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു മുളന്തുരുത്തി യൂണിറ്റില്‍ നിന്നും ജോസി വര്‍ക്കി, ബി വി മുരളി, എന്നിവരും മേഖലയില്‍ നിന്ന് പി.കെ. രഞ്ചന്‍, കെ എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു

തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം"

തിരുവാങ്കുളം  യൂണിറ്റ്  "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക്  ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി.  33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി,   M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ,  K.P. നൗഷാദലി എന്നിവരും പങ്കെടുത്തു.    "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച്  ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി.  5 മണിയ്ക്ക്  ബാലോത്സവം സമാപിച്ചു.