Skip to main content

ആവേശമായി ഫൊൾഡ് സ്കൊപ് പരിശീലനം:

ആവേശമായി ഫൊൾഡ് സ്കൊപ്  പരിശീലനം:

സൂക്ഷ്മജീവികളെ കാട്ടിത്തന്ന്  മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസ്ത്ര പ്രവർത്തകർക്കും അത്ഭുതമായി . സൂക്ഷ്മജീവികളെ നിരീക്ഷിച്ച് ജനകീയ മാവുകയാണ് ഫൊൾഡ് സ്കോപ് .
വില കൂറഞ്ഞ , കൊണ്ടു നടക്കാവുന്ന ഫൊൾഡ് സ്കോപ് മൊബൈൽ ഫോണുമായും എൽ ഇ ഡി പ്രൊജക്റ്ററുമായും ബന്ധിപ്പിച്ച് കൂടുതൽ മികവുള്ള ഇമേജുകളെ കാണിക്കുവാൻ കഴിയും.

മുളന്തുരുത്തി  ഗവ. ഹൈസ്കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റി സംഘടിപ്പിച്ച
ഫൊൾഡ് സ്കോപ് പരിശീലന പരിപാടിയിലാണ് ശാസ്ത്രാത്ഭുതമായ ഇത്തിരി പോന്ന ഫൊൾഡ് സ്കൊപ്പിനെ പപങ്കെടുത്തവർ പരിചയപ്പെട്ടത്.

മേഖലാ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ പ്രൊഫ.എം.വി .ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പരിഷത്ത് ജില്ലാ ജോയിൻറ്
സെക്രട്ടറി ശ്രീ.കെ.എൻ.സുരേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
മേഖലാ  പ്രസിഡന്റ്  ജോസി വർക്കി സ്വാഗതവും വിദ്യാഭ്യാസ കൺവീനർ ടി കെ ബിജു കൃതജ്ഞതയും പറഞ്ഞു. മേഖലാ സെക്രട്ടറി കെ.പി രവികുമാർ ആമുഖം പറഞ്ഞു . 
പി.കെ .രഞ്ചൻ , ബി.വി.മുരളി , കെ.കെ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പാലക്കാട് ഐ . ആർ . ടി . സി
  ഫൊൾഡ് സ്കൊപ് പരിശീലന പരിപാടി ഫാക്കൽറ്റി യംഗം കെ .എസ് . ഇന്ദ്രജിത്ത്  പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .
വിദ്യാർത്ഥികളും അധ്യാപകരും പ്രവർത്തകരുമടക്കം
 30 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

2019 ലോക പരിസ്ഥിതിദിനം ആചരിച്ചു

ലോക പരിസ്ഥിതിദിനം 2019 മുളന്തുരുത്തി യൂണിറ്റിൽ ക്വിസ്, വീടു സന്ദർശനo തുടങ്ങിയ പരിപാടികളോടെ  ആചരിച്ചു  ക്വിസ് മാസ്റ്റർ ഗോപാലകൃണൻ മാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്വിസ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു മുരളി മാഷിന്റ് വസതിയിൽ കൂടിയ യോഗത്തിൽ സലാം കാടാപുറം പരിസ്ഥിതി സന്ദേശം നൽകി തുടർന്ന് ശാസ്ത്ര സൗഹൃദം ബാലവേദി  അംഗങ്ങൾ ഭാവന സന്ദർശനം നടത്തുകയും വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ നോടീസ് വിതരണം ചെയ്യുകയും ഉണ്ടായി

കുട്ടിപ്പൂരം പെരുമ്പിള്ളിയില്‍

ജനോല്‍സവം 2019-ന്റെ ഭാഗമായി പെരുമ്പിള്ളിയുറീക്കാ ബാലവേദി കുട്ടിപ്പൂരം സംഘടിപ്പിച്ചു. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും  ഉണ്ടാക്കുന്ന വിദ്യ ശ്രീ. സി.ജി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ കുട്ടികളെ പഠിപ്പിച്ചു. 30-ല്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. മേഖല ബാലവേദി കണ്‍വീനര്‍ പ്രദീപ്‌ കുമാര്‍, അംഗനവാടി ടീച്ചര്‍ ശാന്തി, ബാലവേദി സെക്രട്ടറി അഭിരാമി ബിജു എന്നിവര്‍ സംസാരിച്ചു. ഗിരിജ ശിവരാജന്‍, അജിത ജോസി, ജിതിന്‍ ജെയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി.ജി. രാധാകൃഷ്ണന്‍ മാഷ് ക്ലാസ് നയിക്കുന്നു ബാലവേദി സെക്രട്ടറിക്ക് ഇന്ത്യന്‍ ഭരണഘടയുടെ കോപ്പി നല്‍കികൊണ്ട് പ്രദീപ്‌കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു മുളന്തുരുത്തി യൂണിറ്റില്‍ നിന്നും ജോസി വര്‍ക്കി, ബി വി മുരളി, എന്നിവരും മേഖലയില്‍ നിന്ന് പി.കെ. രഞ്ചന്‍, കെ എന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു

തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം"

തിരുവാങ്കുളം  യൂണിറ്റ്  "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക്  ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി.  33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി,   M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ,  K.P. നൗഷാദലി എന്നിവരും പങ്കെടുത്തു.    "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച്  ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി.  5 മണിയ്ക്ക്  ബാലോത്സവം സമാപിച്ചു.