എന്തല്ല പരിഷത്ത്
പരിഷത്ത് ഒരു രാഷ്‌ട്രീയ പാർടിയല്ല. എന്നാൽ പരിഷദ് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്‌ട്രീയപാർടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും.പക്ഷേ, രാഷ്‌ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ലപരിഷത്തിന്റെ ലക്ഷ്യം.
പരിഷത്ത് ഒരു ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം , മെഡിക്കൽ ക്യാമ്പുകൾ, ടെലവ് കുറഞ്ഞ വീട് നിർമ്മാണം , അടുപ്പ് സ്ഥാപിക്കൽ , ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പര്‌ഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
പരിഷത്ത് ഒരു കേവല സാംസ്‌കാരിക സംഘടലയല്ല. കലാപരിപാടികൾ . പൊതുയോഗങ്ങൾ , മത്സരങ്ങൾ , ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.
പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും , അധ്യാപകർക്കും , നാട്ടുകാർക്കും ക്ലാസുകൾ ലടത്തുക . സയൻയ് ക്ലബ് , സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
പരിഷത്ത് കേവലമൊരു ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ , നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ് , കേരളത്തിന്റെ സമ്പത്ത് , പരിസര മലിനീകരണം , പരിസ്ഥിതി സംരക്ഷണം , തുടങ്ങിയ പല തുറകളിലും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.
പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്‌ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്‌ഘൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം ഏത് മാത്രമല്ല.
പരിഷത്ത് ഒരു പ്രസിദ്ധീകരണ ശാലയല്ല. ഒട്ടേറെ ശാസ്‌ത്രപുസ്‌തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താത്‌പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല.
പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്‌ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ
കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(1982 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
പരിഷത്ത് കേവലമൊരു ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ , നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ് , കേരളത്തിന്റെ സമ്പത്ത് , പരിസര മലിനീകരണം , പരിസ്ഥിതി സംരക്ഷണം , തുടങ്ങിയ പല തുറകളിലും ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അതു മാത്രമല്ല.
കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(1982 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
Comments
Post a Comment