Skip to main content

നെൽവയൽ- തണ്ണീർത്തട നിയമവും കീഴാറ്റൂരും

ജ്യോതി ടാഗോർ ആലപ്പുഴ,എഫ് ബി പോസ്റ്റ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ സുതാര്യതയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. യൂണിറ്റ് മുതൽ കേന്ദ്രനിർവാഹകസമിതി വരെയുള്ള ഘടകങ്ങളിൽ സംഘടനാവാർഷികങ്ങൾ നടത്തുന്ന സംഘടനയുമാണ്. അതിനുപുറമെ എല്ലാ ഘടകങ്ങളിലും വർഷത്തിൽ ഒന്നിലേറെതവണ ജനറൽബോഡി വിളിച്ചുചേർക്കാറുണ്ട്. പ്രവർത്തകയോഗങ്ങൾ എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. നിലപാടുകളെടുക്കാനും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും ഇത്രയും സംവിധാനങ്ങളൊക്കെ ധാരാളമല്ലേ!!


പുറത്തുനിന്നുള്ള ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ ആ ചുമതലയേൽപ്പിക്കേണ്ട ഗതികേട് പരിഷത്തിനില്ല. ഗൃഹസന്ദർശനങ്ങൾ സംഘടനാപ്രവർത്തനത്തിന്റെ അനിവാര്യ ഘടകമായതിനാൽ വിമർശനങ്ങളിലൂടെ കൂടുതൽ ശരിയിലേയ്ക്ക് നയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് എന്നും കഴിഞ്ഞിട്ടുമുണ്ട്.


കീഴാറ്റൂരെന്നല്ല ഏത് വിഷയത്തിലും പരിഷത്ത് നിലപാട് ഇങ്ങനെതന്നെയാണ് രൂപപ്പെടുന്നത്. തെറ്റുപറ്റിയാൽ, സംഘടനയുടെ ശരിയായ ഉടമകൾക്ക് മുന്നിൽ ( കേരള ജനതയ്ക്ക് മുന്നിൽ ) അതേറ്റു പറയാനും ഞങ്ങൾക്ക് മടിയില്ല. ശാസ്ത്രത്തിന്റെ വിനെൽവയൽ- തണ്ണീർത്തട നിയമശകലന രീതി പിന്തുടരാൻ ശ്രമിക്കുന്നതിനാൽ അത്തരം ഘട്ടങ്ങൾ അധികമുണ്ടായിട്ടില്ലെന്ന് മാത്രം.

കീഴാറ്റൂരിൽ പരിഷത്തിനെ ആശങ്കപ്പെടുത്തുന്നത് ബൈപ്പാസായിരിക്കില്ല , മറിച്ച് ത്തിലുണ്ടായ ഭേദഗതിയുടെ പശ്ചാത്തലമാണെന്ന് കരുതാനാണെനിക്കിഷ്ടം . റോഡിന് പകരം ഫ്ലൈഓവറുകൾ പണിതാൽ പരിസ്ഥിതി പ്രശ്നങ്ങൾ അവസാനിച്ചു എന്ന് പരിഷത്ത് കരുതുന്നുമില്ല. തൊട്ടടുത്ത തോടുകൈയേറിയവർക്ക് വയലിനെക്കുറിച്ചും രണ്ടും മൂന്നും വാഹനങ്ങൾ വാങ്ങി പോർച്ചിലിട്ടിരിക്കുന്നവർക്ക് ഗതാഗതക്കുരുക്കിനെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചുമൊക്കെ വലിയവായിൽ വർത്തമാനം പറയാൻ കഴിയുന്ന കേരളത്തിൽ പുതിയൊരു ഗതാഗതസംസ്ക്കാരമാണ് പരിഷത്ത് പ്രചരിപ്പിക്കാൻ ശ്രമിച്ച ബദൽ, പുതിയൊരു ഭൂവിനിയോഗമാണ് മുന്നോട്ടുവെച്ച ക്യാമ്പയിൻ.


അവയോടു നേർക്കുനേർ സംവദിക്കാൻ ഭയക്കുന്നവർക്കുള്ള എളുപ്പവഴിയാണ് തെറിവിളിയും ആക്ഷേപഹാസ്യകഥാപ്രസംഗവുമൊക്കെ...


ഏറെനാളായി പരിഷത്തിൽ സജീവമല്ലാത്ത എന്നെപ്പോലുള്ളരാൾക്കും ആത്മവിശ്വാസത്തോടെ ഇത്രയും എഴുതാൻ കഴിയുന്നത് സംഘടനയിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. ഇതിലും വലിയ ആക്രമണങ്ങളെ ഒറ്റക്കൽശില പോലെ നേരിട്ടിട്ടുണ്ട്. 


ഇനിയെത്ര ആക്രമിച്ചാലും ഞങ്ങളത് ഉറക്കെപ്പറയുകയും ചെയ്യും - ഒരു സർക്കാർ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. അത് അഭിനന്ദനീയവുമാണ്. പക്ഷേ ഈ വികസനവഴി നാശത്തിലേയ്ക്കുള്ളതാണ്. 

There is no alternative എന്നതൊരു മുതലാളിത്തമുദ്രാവാക്യമാണ്. 

ബദൽ തേടുകയാണ് ഇടതുപക്ഷ രാഷ്ടീയത്തിന്റെ കടമ.

Comments

Popular posts from this blog

മലയാള ഭാഷാ സെമിനാർ - മുളന്തുരുത്തി

മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ‌, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.  ‘മതേതരത്വം, ജനാധിപത്യം, മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒ‍ാലിയപ്പുറം പ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി. ---------------------------------------------------------------------------------------- കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു കേരള ശാസ്ത്രസാഹിത്യ പരിഷത്ത...

സംവാദം : 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും '

ഗാഡ്ഗിൽ റിപ്പോർട്ട്  ചർച്ച ചെയ്യപ്പെടേണ്ടത്  കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും  കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ്  .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും .   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി  , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ  പ്രസിഡൻറ്  ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ  അടുത്ത...

മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ 2019

ഇന്ന് 04-08-2019 മുളന്തുരുത്തി യൂണിറ്റ് കൺവെൻഷൻ നടന്നു. 12 പേർ പങ്കെടുത്തു, സജീവമായ ചർച്ചകളും ഭാവിപ്രവർത്തന ആസൂത്രണവും നടന്നു. ജില്ലാ ജോയിന്റ് സെക്രെട്ടറി കെ എൻ സുരേഷ്, മേഖല കൺവീനർ പി കെ രഞ്ജൻ എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, 1 മണിയോടുകൂടി യോഗം അവസാനിച്ചു. 5 പേർ പുതിയ അംഗങ്ങൾ ആയിരുന്നു, രണ്ടു വനിതാ യുവ പ്രവർത്തകർ ബാലവേദി - വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താല്പര്യത്തോടെ ഏറ്റെടുത്ത് പ്രവർത്തിക്കാൻ താല്പര്യം കാണിച്ചത് പ്രതീക്ഷ ഉളവാക്കുന്നു.