പരിസ്ഥിതി ദിനം 2019:
ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പരിസ്ഥിതി
മലിനീകരണം. മനുഷ്യന് പുറമെ പ്രകൃതിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാവുന്നു.
ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രധാനമായും വായു മലിനീകരണ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. വായു മലിനീകരണം മൂലം ഓരോ വർഷവും ഏഴ് മില്യൺ ആളുകൾ മരിക്കുന്നതായാണ് കണക്ക്.
വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം
ഇന്ത്യയില്‍ മരിച്ചത് 12.4 ലക്ഷം പേരെന്ന് പഠന റിപ്പോര്‍ട്ട്.
ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍
ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായുമലിനീകരണത്തിലൂടെ ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടിലെ കണക്കുകളില്‍നിന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്.
മലിനീകരണത്തിന്റെ ദുരന്തഫലങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും
അനുഭവിക്കുന്നത് കര്‍ണാടക സംസ്ഥാനമാണെന്ന് മറ്റൊരു നിരീക്ഷണം. വാഹന മലിനീകരണം, കെട്ടിട നിര്‍മാണം, പൊടിപടലങ്ങള്‍, വ്യാവസായിക മലിനീകരണം, ഖര ഇന്ധനങ്ങള്‍ കത്തിക്കുന്നത്,
പ്ലാസ്റ്റിക് കത്തിക്കുന്നത് തുടങ്ങിയവയാണ് വില്ലന്മാര്‍.
ഒരു വര്‍ഷം മുന്‍പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഒരു
റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ലോകത്തെ 15
നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണെന്ന നിരീക്ഷണവും ഇവിടെ അനുസ്മരിക്കുക.
പ്രധാന മലിനവസ്തുക്കള്‍ വ്യവസായശാലകള്‍ പുറത്തുവിടുന്ന വിഷവാതകങ്ങള്‍, വാഹനഗതാഗതം മൂലമുണ്ടാകുന്ന പുക, പാഴ്വസ്തുക്കളും വിറകും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, വായുവില്‍ പടരുന്ന പൊടിപടലങ്ങള്‍ തുടങ്ങിയവയാണ്. കരിയില, മരക്കമ്പുകള്‍ തുടങ്ങിയ പാഴ്വസ്തുക്കള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് നിയമവിരുദ്ധമാണ്.
പ്രായോഗിക നിര്‍ദേശങ്ങള്‍:
(കുറിപ്പ് തയ്യാറാക്കിയത് : കേരളാ ശാസ്ത്ര-സാഹിത്യ പരിഷദ്, മുളന്തുരുത്തി യൂണിറ്റ്)

- സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും പൊതുഗതാഗതമാര്‍ഗ്ഗങ്ങള്‍ കഴിയുന്നിടത്തോളം കൂടുതലായി ഉപയോഗിക്കാനും ഓരോരുത്തരുംതയ്യാറാകേണ്ടിവരും. യാത്രയ്ക്ക് ഒരു ബസ് ഉപയോഗിക്കുമ്പോള്‍, നാല്‍പ്പത് കാറുകള്‍ നിരത്തിലിറക്കാതിരിക്കാം.
- കൃഷിയിടങ്ങളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിക്കാതിരിക്കുക.
- വ്യവസായശാലകള്‍ പുറംതള്ളുന്ന പുക പരമാവധി കുറയ്ക്കണം. അതു സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കുക.
- നാം ശ്വസിക്കുന്ന വായു ഒരിക്കലും മലിനീകരിക്കപ്പെടരുതെന്നു എല്ലാവരും തീരുമാനമെടുക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം നടത്തണം.
- വഴിയോരങ്ങളിലും പൊതു-സ്വകാര്യസ്ഥലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ എല്ലാവരും താല്‍പ്പര്യമെടുക്കണം. ഇതൊരു ഗൗരവമേറിയ ധാര്‍മികകടമയാണെന്ന ചിന്ത വളര്‍ത്താന്‍ ശ്രമിക്കണം.
(കുറിപ്പ് തയ്യാറാക്കിയത് : കേരളാ ശാസ്ത്ര-സാഹിത്യ പരിഷദ്, മുളന്തുരുത്തി യൂണിറ്റ്)
Comments
Post a Comment