യുറീക്ക ബാലവേദി രൂപികരിച്ചു
മുളന്തുരുത്തി : കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, മുളന്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരാവട്ടെ കുരിശ്, ഇഞ്ചിമല കേന്ദ്രീകരിച്ച് യുറീക്കാ ബാലവേദി രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ബാലോത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സലോമി സൈമൺ ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി വി മുരളി സ്വാഗതം ആശംസിച്ചു.
സി ജി രാധാകൃഷ്ണൻ, എം വി സുധീഷ്, ടി കെ ബിജു, കെ കെ പ്രദീപ് കുമാർ എന്നിവർ വിവിധ ക്‌ളാസ്സുകൾ നയിച്ചു. പ്രവർത്തകരായ, സിന്ധു മുരളി, രാജേഷ് കുമാർ, അജിത കെ എ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് , മേഖല പ്രസിഡണ്ട് ജോസി വർക്കി, മേഖലാ സെക്രെട്ടറി കെ പി രവികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ശാസ്ത്രസൗഹൃദം യുറീക്കാ ബാലവേദി എന്ന് പേരിട്ട ബാലവേദിയിൽ 40 കുട്ടികൾ പങ്കെടുത്തു. ബാലവേദി ഭാരവാഹികളായി സുർജിത്ത് മുരളി (പ്രസിഡണ്ട്), മനീഷ മനോജ് (വൈസ് പ്രസിഡണ്ട്) സജിത ജോസ് (സെക്രട്ടറി ) മരിയ മനോജ് (ജോ സെക്രെട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വൈകിട്ട് 'ഒറ്റാൽ' സിനിമ പ്രദർശനത്തോടെ ബാലോത്സവം സമാപിച്ചു.

Comments
Post a Comment