ഹരിതചുവടുമായി പുലരി ബാലവേദി:
പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ പുലരി ബാലവേദി. ടെയ്ലറിംഗ് വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളാണ് ചങ്ങാതിചെപ്പ്.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചങ്ങാതി ചെപ്പുകൾ വിതരണം ചെയ്തു കൊണ്ടാണ് പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.
ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി അരുൺ.K.G അദ്ധ്യക്ഷത യിൽ സയൻസ് സെന്ററിൽ ചേർന്ന യോഗം യോഗം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വി. കെ. വേണു ഉദ്ഘാടനം ചെയ്തു. ചങ്ങാതി ചെപ്പ് വിതരണ ഉൽഘാടനം മേഖലാ പരിസര വിഷയ സമിതി കൺവീനർ പി.കെ.രഞ്ചൻ മാഷ് നിർവഹിച്ചു. യുവസമിതി പ്രവർത്തക അമൃത.വി ലോക പരിസ്ഥിതി ദിനത്തേക്കുറിച്ചുള്ള സന്ദേശം നൽകി.ഹരിത ശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പുലരി ബാലവേദി സെക്രട്ടറി മിത്രാ അനിൽകുമാർ സ്വാഗതവും, യുവ സമിതി സെക്രട്ടറി ജിബിൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.

Comments
Post a Comment