Skip to main content

തിരുവാങ്കുളം യൂണിറ്റ് "ബാലോത്സവം"

തിരുവാങ്കുളം  യൂണിറ്റ്  "ബാലോത്സവം" 30.5.19 വ്യാഴാഴ്ച 2 മണിയ്ക്ക്  ചിത്രാഞ്ജലി അങ്കണവാടിയിൽ നടത്തി.  33 കുട്ടികൾ പങ്കെടുത്തു. ശ്രീ. K.P. പ്രദീപ്, C.G. രാധാകൃഷ്ണൻ എന്നിവർ ക്ളാസുകളും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി. ശ്രീ. K.R. ഗോപി,   M.S. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീമതി C.K. ലാലമ്മ,  K.P. നൗഷാദലി എന്നിവരും പങ്കെടുത്തു.
   "അബ്ദുൽ കലാം ബാലവേദി" രൂപീകരിച്ച്  ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. E.N. രമണൻ നന്ദി രേഖപ്പെടുത്തി.  5 മണിയ്ക്ക്  ബാലോത്സവം സമാപിച്ചു.

Comments

Popular posts from this blog

ബ്രെയിക്ക് ദി ചെയിൻ - കൈ കഴുകൽ ബോധവൽക്കരണം

"ബ്രെയിക്ക് ദി ചെയിൻ - കൈ കഴുകൽ ബോധവൽക്കരണം"  മുളന്തുരുത്തി: 'ബ്രേക്ക് ദ ചെയിൻ' കാംപയിന്റെ ഭാഗമായി പെരുമ്പിള്ളി ഗ്രാമീണ വനയശാലയും സൗഹൃദ റെസിഡൻസ് അസോസിയേഷനും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സഹകരിച്ചു കൊണ്ട് കൈകൾ കഴുകാം, അകന്നു നിൽക്കാം ,  കൊറോണയെ അകറ്റാം എന്ന ലക്ഷ്യത്തോടെ പെരുമ്പിള്ളി നട ബസ് സ്റ്റോപ്പിൽ  കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ  ഉദ്ഘാടനം ചെയ്തു . റിട്ട എ ഡി എം പ്രകാശ് സി കെ  അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാണി, ഗ്രാമീണ വായനശാല പ്രസിഡണ്ട് റീജ സതീഷ്, സെക്രട്ടറി ശിവരാജൻ വി എ, പഞ്ചായത്തംഗം സാനി ജോർജ്ജ്, സൗഹൃദ റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രെട്ടറി ജോസി വർക്കി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് മുതലായവർ സന്നിഹിതരായിരുന്നു

അന്തർജില്ല ബാലോത്സവം 2018 - പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ, തൊടുപുഴ

ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ കേരള ശാസത്ര സാഹിത്യ പരിഷത്ത്, എറണാകുളം അന്തർജില്ല ബാലോത്സവം 2018 ൽ പങ്കെടുക്കാനായത് വളരെ വേറിട്ട ആസ്വാദ്യമായ ഒരു അനുഭവമായി. നമ്മുടെ പെരുമ്പിള്ളി യൂറിക്ക ബാലവേദിയിൽ നിന്നും ആവണി. എസ് (വൈസ് പ്രസിഡന്റ് ), ഇമ്മാനുവൽ ജോസഫ്  (ജോ. സെക്രട്ടറി) ആശിഷ് സുധീർ (ട്രഷറർ) എന്നീ കൂട്ടുകാരുമൊത്താണ് ഞങ്ങൾ യാത്രയായത്. നവംബർ 3ന് രാവിലെ 6. മണിക്ക് പുറപ്പെട്ട് 4ന് വൈകിട്ട് 6 മണിക്ക് ഞങ്ങൾ തിരികെ എത്തി. എറണാകുളം, ഇടുക്കി ജില്ലകളിലെ 20 വീതം ബാലവേദി കുട്ടികളും 10 പ്രവർത്തകരും സംസ്ഥാന നേതത്വവും മൂന്ന് സംഘങ്ങളായി വെള്ളിമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം, തടിയനാൽ, നാളിയാനി എന്നീ ഊരുകൾ സന്ദർശിക്കുകയും  പ്രദേശത്തെ നിവാസികൾ, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക, ആചാരാനുഷ്ഠാന ജീവിതരീതികൾ, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങി തലങ്ങളിൽ ഗവേഷണാത്മകമായി പഠന വിധേയമാക്കുകയും, കണ്ടെത്തലുകൾ ഡോക്യുമെന്ററി, പവർ പോയ്ന്റ്, നാടകീകരണം എന്നീ വിത്യസ്ത രീതിയിലൂടെ കുട്ടികൾ തന്നെ തയ്യാറാക്കി ...

2018 യൂണിറ്റ് വാർഷീകം നടന്നു

യൂണിറ്റ് വാർഷീകം നടന്നു : മുളന്തുരുത്തി യൂണിറ്റിന്റെ 2018 വർഷത്തിലെ വാർഷീക പൊതുയോഗം മാർച്ച് 2 വെള്ളിയാഴ്ച, ശ്രീ.മുരളി ബി.വി യുടെ വസതിയിൽ ചേർന്നു. 16 അംഗങ്ങൾ പങ്കെടുത്ത യോഗം വൈകിട്ട് 7 മണിക്ക് തുടങ്ങി 10 മണിക്ക് അവസാനിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് - പ്രൊഫ: എൻ വി ഗോപാലകൃഷ്ണൻ സെക്രട്ടറി - ജോസി വർക്കി വൈസ് പ്രസിഡണ്ട് - മുരളി ബി.വി ജോയിന്റ് സെക്രട്ടറി - രാജലക്ഷ്മി