"ബ്രെയിക്ക് ദി ചെയിൻ - കൈ കഴുകൽ ബോധവൽക്കരണം" മുളന്തുരുത്തി: 'ബ്രേക്ക് ദ ചെയിൻ' കാംപയിന്റെ ഭാഗമായി പെരുമ്പിള്ളി ഗ്രാമീണ വനയശാലയും സൗഹൃദ റെസിഡൻസ് അസോസിയേഷനും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സഹകരിച്ചു കൊണ്ട് കൈകൾ കഴുകാം, അകന്നു നിൽക്കാം , കൊറോണയെ അകറ്റാം എന്ന ലക്ഷ്യത്തോടെ പെരുമ്പിള്ളി നട ബസ് സ്റ്റോപ്പിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്തു . റിട്ട എ ഡി എം പ്രകാശ് സി കെ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് മാണി, ഗ്രാമീണ വായനശാല പ്രസിഡണ്ട് റീജ സതീഷ്, സെക്രട്ടറി ശിവരാജൻ വി എ, പഞ്ചായത്തംഗം സാനി ജോർജ്ജ്, സൗഹൃദ റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രെട്ടറി ജോസി വർക്കി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് മുതലായവർ സന്നിഹിതരായിരുന്നു
ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യപ്പെടേണ്ടത് കാലത്തിന്റെ ആവശ്യം: മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടാതിരുന്നത് നമ്മൾ പരിസ്ഥിതിയുടെ രാഷ്ട്രീയം പരിഗണിക്കാത്തത് കൊണ്ടാണെന്നും ഇത് ഭാവിതലമുറയോടും പരിസ്ഥിതിയോടും കാട്ടുന്ന ഉത്തരവാദിത്വമില്ലായ്മയാണ് .കേരളത്തിൽ ഇനിയും പ്രളയം പ്രതീക്ഷിക്കാം . അത് തടയുന്നതിന് പരിഹാരമാർഗങ്ങൾ അന്വേഷിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടും കൂടി പരിഗണിക്കേണ്ടി വരും . കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പരിസര സമിതി സംഘടിപ്പിച്ച 'പ്രളയാനന്തര കേരളവും ഗാഡ്ഗിൽ റിപ്പോർട്ടും ' എന്ന സംവാദം വിലയിരുത്തി. പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് ജോസി വർക്കി അദ്ധ്യക്ഷനായ സംവാദത്തിൽ പരിഷത്ത് നിർവാഹക സമിതിയംഗം ശ്രീ . ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി . ഇൻന്ത്യൻ നാഷണൽ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ . ആർ .ഹരി , എഡ്രാക്ക് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . എം . ടി . വർഗീസ് , പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി മേഖലാ പ്രസിഡൻറ് ഡോ . ഋഷിമോൻ എന്നിവർ പ്രതികരണങ്ങൾ നടത്തി . ചടങ്ങിൽ അടുത്ത...